മുഖം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് തന്റെ മുഖം തിരിച്ചു കിട്ടി. അമേരിക്കയില്‍ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ മിഷിഗനിലുള്ള മയോ ക്ലിനിക്കിലാണ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം കൊണ്ടത്.
30-കാരനായ ഡെറെക് പിഫാഫ് (Derek Pfaff) എന്ന യുവാവിനാണ് തന്റെ പഴയ രൂപം തിരിച്ചു കിട്ടിയത്. 50 മണിക്കൂറിലേറെ സമയമെടുത്താണ് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സര്‍ജന്മാര്‍, അനസ്തേഷ്യോളജിസ്റ്റുകള്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍, അസിസ്റ്റന്റുമാര്‍, മറ്റ് സ്പെഷ്യലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ 80-ഓളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ശസ്ത്രക്രിയ നടത്തിയത്. പിഫാഫിന്റെയും ദാതാവിന്റെയും മുഖം ഡിജിറ്റലായി സംഘം സൃഷ്ടിച്ചു, എങ്ങനെയാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്ന് ഡോക്ടര്‍മാര്‍ മുന്‍കൂട്ടി പദ്ധതിയിട്ടു. ഇതിന് പിന്നാലെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
10 വര്‍ഷമായി വികൃതമായ മുഖം വച്ച് പിഫാഫിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 2014-ല്‍ സ്വയം തോക്ക് കൊണ്ട് വെടിയേറ്റതാണ് പിഫാഫിന്റെ ജീവിതം മാറി മറിയാന്‍ കാരണമായത്. ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ടീമിലെ ക്യാപ്റ്റന്‍ എന്ന നിലയിലും പഠനകാര്യത്തിലും പിഫാഫ് ഒട്ടും പിന്നിലല്ലായിരുന്നു. പക്ഷേ ദൗര്‍ഭാ?ഗ്യകരമെന്നവണ്ണമായിരുന്നു പിഫാഫ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങനെയാണ് തോക്ക് കിട്ടയതെന്നോ വെടിയുതിര്‍ത്തതെന്നോ പിഫാഫിന് ഓര്‍മ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ബോധം വീണ്ടെടുത്തെങ്കിലും പിഫാഫിന്റെ ആരോ?ഗ്യം വളരെ മോശമായിരുന്നു. ജീവന്‍ തിരികെ ലഭിച്ചത് അത്ഭുതമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
മുഖത്തിന്റെ രൂപം മാറാനായി വര്‍ഷങ്ങളോളമായി 58 ഫേഷ്യല്‍ സര്‍ജറികളാണ് നടത്തിയത്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. മൂക്കിന്റെ രൂപഘടനയില്‍ മാറ്റം വന്നതിനാല്‍ പിഫാഫിന് കണ്ണട വയ്ക്കാന്‍ പോലും സാധിച്ചിരുന്നില്ല. പിഫാഫിന്റെ മുഖത്തിന്റെ 85 ശതമാനത്തോളം പുനര്‍നിര്‍മിച്ചതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍ ഡോ. സമീര്‍ മര്‍ഡിനി പറഞ്ഞു. ഇങ്ങനെ നിര്‍മിച്ച രൂപം ദാതാവിന്റെ ടിഷ്യു ആയി മാറ്റി സ്ഥാപിക്കുകയായിരുന്നു. കണ്‍പോളകള്‍, താടിയെല്ലുകള്‍, പല്ലുകള്‍, മൂക്ക്, കവിള്‍ത്തടങ്ങള്‍, കഴുത്തിന്റെ തൊലി, എന്നിവയുള്‍പ്പെടെ പുരികത്തിന് താഴെയുള്ള ഒട്ടുംമിക്ക ഭാ?ഗങ്ങളും മാറ്റിസ്ഥാപിച്ചു.
എല്ലാവരെയും സഹായിക്കണമെന്ന ചിന്തയാണ് തന്നെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിഫാഫ് പറഞ്ഞു. തനിക്ക് പുതുജീവന്‍ നല്‍കിയ ദാതാവിനും ശസ്ത്രക്രിയ നടത്തിയ മയോ ക്ലിനിക്കിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോകത്ത് ആദ്യമായി മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായത്. ആ?ഗോളതലത്തില്‍ ഇതുവരെ 50-ലധികം പേരിലാണ് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. 2016-ലാണ് മയോ ക്ലിനിക്കില്‍ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത്.