കലാലോകത്തെ തന്നെ ഞെട്ടിച്ച ഒരു പ്രദര്‍ശനം 2019ല്‍ നടന്നിരുന്നു. കറുത്ത ടേപ്പ് ഉപയോഗിച്ച് ചുമരില്‍ ഒട്ടിച്ചിരുന്ന ഒരു വാഴപ്പഴം ആയിരുന്നു അത്. അന്ന് ലോകം മുഴുവന്‍ ശ്രദ്ധനേടിയിരുന്നു 'കോണ്‍സെപ്ച്വല്‍ ആര്‍ട്ട്' എന്ന ഗണത്തില്‍പ്പെട്ട ഈ കലാസൃഷ്ടി. അന്ന് പ്രശസ്ത ഹാസ്യ കലാകാരനായ മൗറീഷ്യോ കാറ്റലനായിരുന്നു ആ കലാസൃഷ്ടിയുടെ ഉടമ. മൗറീഷ്യോ ആ കലാസൃഷ്ടിക്ക് പേരിട്ടിരുന്നത് ' ഹാസ്യനടന്‍' എന്നാണ്.
അന്ന് മിയാമിയിലെ ഒരു പലചരക്ക് കടയില്‍ നിന്നാണ് നിസാരമായ പണം നല്‍കി ആ വാഴപ്പഴം മൗറീഷ്യോ വാങ്ങിയത്. പിന്നീട് ഇത് ലേലത്തില്‍ വിറ്റത് 35 ഡോളറിനായിരുന്നു (2,958 രൂപ). അജ്ഞാതനായ ഒരു കലാസ്വാദകനാണ് ഇത് സ്വന്തമാക്കിയത്. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ പഴത്തോടൊപ്പം പതിച്ചിരുന്ന കലാസൃഷ്ടിയെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റര്‍ ലേലത്തില്‍ വച്ചപ്പോള്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത വിലയാണ് ലഭിച്ചത്. 6.2 മില്യന്‍ ഡോളര്‍ അതായത് 52.4 കോടി രൂപ.
നവംബര്‍ 20 ബുധനാഴ്ച നടന്ന ലേലത്തില്‍ വളരെ പെട്ടെന്നാണ് ലേലത്തുക കുതിച്ചുയര്‍ന്നത്. ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്ഫോമായ ട്രോണിന്റെ സ്ഥാപകനായ ജസ്റ്റിന്‍ സണ്‍, യഥാര്‍ത്ഥ എസ്റ്റിമേഷനെക്കാള്‍ നാലിരട്ടി ഉയര്‍ന്ന തുകയാണ് കലാസൃഷ്ടി സ്വന്തമാക്കിയത്. ഇതോടെ ഈ വിചിത്ര കലാസൃഷ്ടി വീണ്ടും ചര്‍ച്ചാവിഷയമായി. ഒരു കലാസൃഷ്ടിക്ക് ലഭിച്ച വില ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ കലാസൃഷ്ടി, കലാ ലോകത്തിനും അപ്പുറത്ത് നിലവിലെ സാംസ്‌കാരിക കലാലോകത്തിന്റെ പ്രതീകമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.