ദുബായിലെ പുതിയ 2 സാലിക് ഗേറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ബിസിനസ് ബേയിലും അല്‍ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകള്‍.
ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി മാറും. ദുബായ് അല്‍ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഉമ്മല്‍ സീഫ് സ്ട്രീറ്റിനുമിടയില്‍ ഷെയ്ഖ് സായിദ് റോഡിലെ അല്‍ സഫാ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകള്‍ വരുന്നത്. 2 സാലിക് ഗേറ്റുകളും നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
ഇതോടെ എമിറേറ്റിലെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം പത്താകും. പുതിയ ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദുബായിലെ പ്രധാന റോഡുകളിലെ ഗതാഗതം 42 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തലെന്ന് ആര്‍ടിഎ അറിയിച്ചു. നിലവിലുള്ള 8 ടോള്‍ ഗേറ്റുകളിലൂടെ 59 കോടി 30 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം കടന്ന് പോയത്. ഈ വര്‍ഷം ജൂണ്‍ അവസാനം വരെ 23 കോടി 85 ലക്ഷം വാഹനങ്ങള്‍ സാലിക്ക് ഗേറ്റ് വഴി യാത്ര ചെയ്തു. 100 കോടിയിലേറെ ദിര്‍ഹമാണ് ഇക്കാലയളവിലെ സാലിക് വഴിയുള്ള വരുമാനം.