തിരുവനന്തപുരം: അങ്കണവാടിയില്‍ കുട്ടി വീണെന്ന കാര്യം വീട്ടുകാരെ അറിയിക്കാതെ ടീച്ചര്‍. സമയം വൈകിയതോടെ അസ്വസ്ഥകള്‍ പ്രകടിപ്പിച്ച കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍.
മൂന്നു വയസ്സുകാരി ആണ് അങ്കണവാടിയില്‍ വീണ് പരിക്ക് പറ്റിയത്. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗ ആണ് വീണ് പരിക്കേറ്റത്. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചു എന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. വൈഗ ഇപ്പോള്‍ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്കിയ മറുപടി എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് ഇങ്ങനെ:
'മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങള്‍ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്പൈനല്‍ കോര്‍ഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവര്‍ക്ക്?' കുട്ടിയെ അച്ഛന് ചോദിക്കുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിട്ടുണ്ട്.
അതേസമയം കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്കിയ മറുപടി. യഥാസമയം വിവരം അറിയിച്ചിരുന്നെങ്കിലും കുട്ടിയുടെ നില ഗുരുതരമാവില്ലായിരുന്നു എന്നാണ് പിതാവ് പറയുന്നത്. എന്നാല്‍, കുട്ടി ജനലിനു മുകളില്‍ നിന്നാണ് വീണതെന്നാണ് മറ്റു കുട്ടികള്‍ പറയുന്നത്. കുട്ടിയെ കൂട്ടാന്‍ ചെന്നപ്പോള്‍ കുട്ടി വളരെ ഉച്ചത്തില്‍ കരയുകയും മയങ്ങുകയും ചെയ്തു എന്നാണ് മാതാവ് പറയുന്നത്.