മിനിസിക്രീനിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തിയ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഷോയിലൂടെ രമേഷ് പിഷാരഡിക്കൊപ്പം കോമഡി ചെയ്ത് നില്ക്കാന് തനിക്ക് ആകും എന്ന് ആര്യ തെളിയിച്ചു.
സിനിമ സീരിയല്‍ തുടങ്ങിയവയില്‍ മാത്രമല്ല സ്വന്തമായി ഒരു ബിസിനസും ആര്യയ്ക്ക് ഉണ്ട്. കാഞ്ചീവരം എന്ന ബുട്ടീക്കിന്റെ വിശേഷങ്ങളും താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്.
ഒരുകാലത്ത് തന്നെ വിമര്‍ശിച്ചവരെക്കൊണ്ട് പോലും കയ്യടിപ്പിക്കാന്‍ പിന്നീട് ആര്യയ്ക്ക് സാധിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ. താരത്തിന്റെ വിവാഹത്തെക്കുറിച്ചടക്കം ആരാധകര്‍ ചോദ്യങ്ങളുമായി എത്തുന്നുണ്ട്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ നല്കിയ മറുപടി ആണ് ശ്രദ്ധ നേടുന്നത്.
എപ്പോ കല്യാണം എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി ആര്യയെത്തി. 2025. എന്നൊക്കെ ആണ് എന്റെ ആഗ്രഹം എന്നായിരുന്നു ആര്യയുടെ മറുപടി. ഇതിനടെ വരന് ആരെന്ന് അറിയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരാ ചെക്കന് എന്ന ചോദ്യത്തിന് ആര്യ നല്കിയ മറുപടി കിട്ടുമ്പോ പറയാം എന്നായിരുന്നു. മറ്റ് ചോദ്യങ്ങള്‍ക്കും ആര്യ മറുപടി പറയുന്നുണ്ട്.