ശബരിമല സന്നിധാനം ദര്‍ശിച്ച് നടന് ?ഗിന്നസ് പക്രു. എട്ടാം തവണയും സന്നിധാനത്ത് എത്തിയ നടന് ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്ന ശബരിമലയിലെ സൗകര്യങ്ങളെ കുറിച്ചും സംസാരിച്ചു. തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിക്കാന്‍ മറന്നില്ല. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദര്‍ശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പവിത്രം ശബരിമല'യുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് സ്ഥലത്ത് വരുത്തിയത്. അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടുത്താതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും' താരം ഓര്‍മിപ്പിച്ചു.
ദര്‍ശന ശേഷം തന്ത്രിയെയും മേല്‍ശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്. ഇന്നലെ രാവിലെയാണ് അയ്യപ്പനെ കാണാന്‍ ശബരിമലയിലേക്ക് ഗിന്നസ് പക്രു എത്തിയത്. ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
അയ്യപ്പനെ തൊഴുമ്പോള്‍ അയ്യപ്പന് മാത്രമാണ് മനസില്‍. ആ സമയം മറ്റൊന്നും മനസില്‍ വരില്ല. ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവര്‍ക്ക് മാത്രമേ മനസിലാകൂ എന്നും ഭക്തിയോടെ ഗിന്നസ് പക്രു കൂട്ടിച്ചേര്‍ത്തു. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് ഓരോ പോയന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ചു ദൂരം കൂടെയുണ്ടായിരുന്നവര്‍ എടുത്തു. മല നടന്നുകയറുകയായിരുന്നു തുടങ്ങി മല കയറിയപ്പോള്‍ ഉണ്ടായ പ്രയാസങ്ങളും ഗിന്നസ് പക്രു തുറന്ന് പറഞ്ഞു.