തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ജോഡി ബിഗ് സ്ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ആ വാര്‍ത്തോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
ഓഫ്സ്ക്രീനിലും ഓണ്‍സ്ക്രീനിലും ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയാണ്. വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ ഇരുവരും ഒന്നിച്ചുള്ള ഡിന്നര്‍ ചിത്രമാണ് വൈറലാകുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് ഒടുവില്‍ താന്‍ അവിവാഹിതനല്ലെന്ന് സമ്മതിച്ചിരുന്നു. തന്റെ പങ്കാളിയുടെ പേര് പറയാതെ, താന്‍ ഒരു ബന്ധത്തിലാണെന്ന് താരം സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇരുവരും തമ്മിലുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരുടെയും ലഞ്ച് ഡേറ്റിനിടെ ദൂരെ നിന്ന് ക്ലിക്ക് ചെയ്ത ഒരു ചിത്രമാണ് റെഡ്ഡിറ്റിലും മറ്റും വൈറലാകുന്നത്.
ഫോട്ടോയില്‍, വിജയുടെ മുഖം ദൃശ്യമാണ്, അതേസമയം രശ്മിക മേശയ്ക്ക് കുറുകെ ക്യാമറയ്ക്ക് തിരിഞ്ഞ് ഇരിക്കുന്നത് കാണാം. വൈറലായ റെഡ്ഡിറ്റ് ത്രെഡിലെ അടുത്ത ചിത്രത്തില്‍ നീല നിറത്തിലുള്ള വസ്ത്രം ധരിച്ച രശ്മിക ഭക്ഷണം ആസ്വദിക്കുന്ന ചിത്രമുണ്ട്. വിജയ്യും രശ്മികയും തീര്‍ച്ചയായും 'നല്ല സുഹൃത്തുക്കള്‍' എന്നതിലുപരിയാണെന്ന് ഈ ലഞ്ച് ഡേറ്റിലൂടെ ബോധ്യമായി എന്നാണ് കമന്റുകള്‍ വരുന്നത്. താരങ്ങള്‍ പ്രേക്ഷകരോട് ഒളിച്ചു കളിക്കുകയാണെന്ന് ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.