നീണ്ട 15 മാസങ്ങള്‍ അടച്ചിട്ട ഒരു മുറിക്കുള്ളില്‍ ചിലവഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ അതും ശരീരത്തില്‍ ഒരു തുണിയില്ലാതെ ഡോഗ് ഫുഡ് മാത്രം കഴിച്ചുകൊണ്ട്.
ആലോചിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ ജീവിതത്തില്‍ ഈ അവസ്ഥയിലൂടെ കടന്നു പോയിരിക്കുകയാണ് ജപ്പാനിലെ നസുബി എന്ന ഹാസ്യനടന്‍.
എന്നാല്‍ ഇയാള്‍ വീട്ടുതടങ്കലിലൊന്നുമായിരുന്നെന്ന തെറ്റിധാരണ വേണ്ട ജാപ്പനീസ് റിയാലിറ്റി ഷോയില്‍ മത്സരിക്കുകയായിരുന്നു നസുബി. 1998-ല്‍ അരങ്ങേറിയ ഷോ, 30 ദശലക്ഷം ആളുകളെ ആകര്‍ഷിക്കുകയും അന്താരാഷ്ട്ര ഹിറ്റായി മാറുകയും ചെയ്തു. ആളൊഴിഞ്ഞ ഒരു അപ്പാര്‍മെന്റിലായിരുന്നു നസുബിയെ താമസിപ്പിച്ചിരുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇയാളുടെ മുറിയില്‍ ഒരു ഫോണ്‍മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിലേറ്റവും വിചിത്രമായ വസ്തുത താനൊരു മത്സരത്തില്‍ പങ്കെടുക്കുകയാണെന്നാണ് നസുബി കരുതിയിരുന്നത്. അല്ലാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്രയധികം ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. ഈ സംഭവത്തിന് ശേഷം തനിക്ക് മാനസികമായി പല ബുദ്ധിമുട്ടുകളും തനിക്ക് അനുഭവപ്പെട്ടുവെന്ന് നസുബി വെളിപ്പെടുത്തിയിരുന്നു.
നിരവധി ഡോക്യുമെന്ററികളും സിനിമകളും ഇദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്.