ഉപയോക്താക്കളുടെ സ്വകാര്യതയാണ് വാട്‌സ്ആപ്പിന് എപ്പോഴും പ്രധാനം. അത് തെളിയിക്കുന്ന ഒരുപാട് ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പുറത്ത് ഇറക്കിയിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇതാ പുതിയൊരു ഫീച്ചര്‍ കൂടി എത്തുന്നു.
മെസേജായി എത്തുന്ന വോയ്സ്നോട്ട് അപ്പുറത്തുള്ള ആള്‍ക്ക് വേണമെങ്കില്‍ ടെക്സ്റ്റുകളായി വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് പുറത്ത് വരുന്നത്. ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രൈബ് സംവിധാനമാണ് വാട്സാപ്പ് പുതിയ അപ്‌ഡേറ്റിലൂടെ കൊണ്ടുവരുന്നത്. പുതിയ അപഡേഷന്‍ എല്ലാ വാട്സാപ്പ് ഉപയോക്താക്കള്‍ക്കും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കും. പുതിയ അപ്ഡേഷറ്റ് വാട്സാപ്പിനെ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വോയ്സ് നോട്ടിനെ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സൗകര്യം ഒരു ഓപ്ഷനായിട്ടാവും നമുക്ക് ലഭിക്കുക. വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. മാനുവലായി ചെയ്യണമെങ്കില്‍ ഇതിനായി വാട്സാപ്പ് സെറ്റിങ്സിലെ ചാറ്റ് ഒപ്ഷനിലേക്ക് പോവുക. ഇതില്‍ വോയ്സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എനേബിള്‍ ചെയ്യുക. ഇതിന് ശേഷം നമുക്ക് ലഭിക്കുന്ന വോയ്സ്നോട്ടുകള്‍ വാട്സാപ്പ് ടെക്സ്റ്റ് ആയി കാണിക്കും.