ലണ്ടന്‍: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ എല്ലാ മാസവും നടത്തിവരുന്ന കലാ സാംസ്കാരിക വേദിയുടെ 18-ാം സമ്മേളനം കേരളപ്പിറവിയായി ആഘോഷിക്കും. പരിപാടി മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. പ്രഫസര്‍ എം. കെ. സാനു മുഖ്യപ്രഭാഷകന്‍.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, റീജന്‍, പ്രൊവിന്‍സ്, ഫോറംസ് നേതാക്കന്മാരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കലാ-സാംസ്കാരിക നായകന്മാരും ഇതില്‍ പങ്കെടുക്കും. നവംബര്‍ 30ന് വൈകുന്നേരം ഇന്ത്യന്‍ സമയം 8.30pm (UK Time 15.00, German Time 16.00) നു വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരള പിറവി ആഘോഷത്തില്‍ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കും.
ആഘോഷത്തില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുതന്നെ പരിപാടിയില്‍ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങള്‍ നടത്താനും അവസരമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.