സോഷ്യല്‍ മീഡിയയിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറിയ ഒരു മുത്തശ്ശിയുണ്ട്. ഫാഷന്‍ ഐക്കണായി മാറിയ ഫാഷന്‍ മുത്തശ്ശി. സാധാരണ പാരമ്പര്യ വേഷങ്ങള്‍ ധരിച്ച് എത്തുന്ന മുത്തശ്ശിമാരില്‍ നിന്നും ഈ മുത്തശ്ശി ശ്രദ്ധ നേടാന്‍ കാരണം മുത്തശ്ശിയുടെ ഫാഷന്‍ സെന്‍സ് ആണ്.
മാര്‍ഗരറ്റ് ചോള എന്നാണ് ഫാഷന്‍ മുത്തശ്ശിയുടെ പേര്. സാംബിയ സ്വദേശിയായ മാര്‍ഗരറ്റ് പലതരത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ടിലൂടെ മാത്രമല്ല വ്യത്യസ്തത നിറഞ്ഞ ലുക്കുകൊണ്ടും കൂടിയാണ്. സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ് മാര്‍ഗരറ്റിന് ഫോളോവേഴ്സ്.
2023ലാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തേക്ക് എത്തുന്നത്. ഫാഷന്‍ സ്‌റ്റൈലിസ്റ്റായ കൊച്ചു മകള്‍ ഡയാന കൗംബ തന്റെ പിതാവിന്റെ മരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സാംബിയ സന്ദര്‍ശിച്ചതോടെയാണ് മാര്‍ഗരറ്റിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്നത്. ഡയാനയുടെ പെട്ടിയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ മാര്‍ഗരറ്റും മാര്‍ഗരറ്റിന്റെ വസ്ത്രം ധരിച്ചു ഡയാനയും നടത്തിയ ഫോട്ടോഷൂട്ടാണ് ലോകമെമ്ബാടും ഇവര്‍ സംസാരവിഷയമാകാനുള്ള കാരണമായത്
ആദ്യ ഫോട്ടോഷൂട്ടില്‍ ഡയാനയുടെ വേഷം തന്റെ മുത്തശ്ശിയുടെ ചിറ്റെംഗും (പരമ്ബരാഗത ആഫ്രിക്കന്‍ തുണി) ബ്ലൗസുമായിരുന്നു അപ്പോള്‍ മാര്‍ഗരറ്റ് തിളങ്ങുന്ന വെള്ളി പാന്റ്‌സ്യൂട്ട് ധരിച്ചായിരുന്നു പോസ്‌ചെയ്തത്. പോസ്റ്റ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ അവരുടെ ആദ്യ ഫോട്ടോയ്ക്ക് 1,000 ലൈക്കുകള്‍ ലഭിച്ചെന്ന് ഡയാന പറയുന്നു.