18
MAR 2021
THURSDAY
1 GBP =105.99 INR
1 USD =84.33 INR
1 EUR =88.44 INR
breaking news : ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ലയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെ സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തതായി പോലീസ് വാച്ച്‌ഡോഗ് >>> ശബരിമലയില്‍ പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോ ഷൂട്ട്, സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എഡിജിപി, സമൂഹമാധ്യമത്തില്‍ പ്രചരിച്ച ചിത്രം വിവാദത്തില്‍ >>> പന്തീരങ്കാവ് വീണ്ടും ഗാര്‍ഹിക പീഡനം: യുവതിയെ മര്‍ദ്ദിച്ചെന്ന് പരാതി, രാഹുല്‍ റിമാന്‍ഡില്‍, മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിക്കില്ലെന്ന് യുവതിയുടെ അച്ഛന്‍ >>> രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിച്ചു, ടെലഗ്രാമിന് റഷ്യന്‍ കോടതി ചുമത്തിയത് 56.73 ലക്ഷം രൂപ പിഴ!!! >>> കാത്തിരിപ്പുകള്‍ക്ക് ഇന്ന് വിരാമം, സൗദിയിലെ റിയാദ് മെട്രോ ഇന്ന് സര്‍വ്വീസ് ആരംഭിക്കും, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ >>>
Home >> BUSINESS
ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു, കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ചെക്കുകള്‍ വിതരണം ചെയ്ത് ബോചെ

സ്വന്തം ലേഖകൻ

Story Dated: 2024-11-27

ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ബോചെ ചെക്കുകള്‍ വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി ദിവ്യ എന്‍.എം., തിരുവനന്തപുരം സ്വദേശി ലതിക എസ്., കണ്ണൂര്‍ സ്വദേശികളായ ഫിറോസ്, ഇസ്മയില്‍ സി.കെ, ഇടുക്കി സ്വദേശി ലയ ജെയിംസ്, ആലപ്പുഴ സ്വദേശി ആന്റണി പി.ജെ. എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.

10 ലക്ഷം രൂപയ്ക്ക് പുറമെ നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 30 കോടി രൂപയിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.

ബോചെ ടീ സ്റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. www.bochetea.com എന്ന വെബ്സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.

More Latest News

ശബരിമലയില്‍ പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോ ഷൂട്ട്, സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എഡിജിപി, സമൂഹമാധ്യമത്തില്‍ പ്രചരിച്ച ചിത്രം വിവാദത്തില്‍

പോലീസുകാര്‍ ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നും ഫോട്ടോഷൂട്ട് നടത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയതോടെ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് എഡിജിപി എസ് ശ്രീജിത്ത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഇ ബൈജുവിനോട് എഡിജിപി എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ബാച്ചിലെ പോലീസുകാരാണ് ശബരിമല ഡ്യൂട്ടിക്ക് ശേഷം പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞു നിന്ന് ഫോട്ടോ എടുത്തത്. പുറം തിരിഞ്ഞു നിന്നുള്ള പോലീസുകാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വരികയും മുഖ്യമന്ത്രിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന് ഒത്താശ നല്‍കിയതില്‍ ഒന്നാംപ്രതിയെന്ന് ആരോപിക്കുകയും ചെയ്തു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചത്. ആചാരലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രന്‍ ആവശ്യപ്പെട്ടു. മേല്‍ശാന്തിയും തന്ത്രിയും അടക്കമുള്ള ആചാര്യന്മാര്‍ പോലും നടയടച്ച് ഇറങ്ങുമ്പോള്‍ പുറകോട്ടാണ് ഇറങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പന്തീരങ്കാവ് വീണ്ടും ഗാര്‍ഹിക പീഡനം: യുവതിയെ മര്‍ദ്ദിച്ചെന്ന് പരാതി, രാഹുല്‍ റിമാന്‍ഡില്‍, മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിക്കില്ലെന്ന് യുവതിയുടെ അച്ഛന്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി.ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. യുവതിയെ വീണ്ടും മര്‍ദിച്ചതില്‍ രാഹുലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലുംവെച്ച് ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തി നേരത്തെയെടുത്തിരുന്ന കേസ്, പരാതിയില്ലെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് യുവതി വീണ്ടും രാഹുല്‍ പി.ഗോപാലിനൊപ്പം പോയത്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിക്കില്ല. ഫോണ്‍ രാഹുല്‍ സ്വന്തം കയ്യിലാണ് വച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണ്‍ രാഹുല്‍ പൊട്ടിച്ചു കളഞ്ഞു. സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ ബോധിപ്പിച്ചു, മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസില്‍ നിന്ന് പിന്മാറിയതെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടി. ഭക്ഷണത്തില്‍ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഇന്നലെ രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്.

രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിച്ചു, ടെലഗ്രാമിന് റഷ്യന്‍ കോടതി ചുമത്തിയത് 56.73 ലക്ഷം രൂപ പിഴ!!!

മോസ്‌കോ: റഷ്യയില്‍ നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ടെലഗ്രാമിന് പിഴ. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ടെലഗ്രാം പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ടെലഗ്രാമിന് റഷ്യന്‍ കോടതി പിഴ വിധിച്ചത്. ഏഴ് മില്യന്‍ റൂബിള്‍ (ഇന്ത്യന്‍ രൂപ ഏകദേശം 56.73 ലക്ഷം) ആണ് പിഴയായി ചുമത്തിയത്. റഷ്യന്‍ നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചു എന്നാണ് കുറ്റം. മയക്കുമരുന്ന് ഉപയോഗം, അപകരമായ വിനോദങ്ങള്‍, വീട്ടിലുണ്ടാക്കിയ ആയുധങ്ങളെയും സ്‌ഫോടക വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍, തീവ്രവാദികളോ ആയി പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകള്‍ നിരോധിതമാണ്. എന്നാല്‍ ഇതിനേക്കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ കോടതി തയാറായിട്ടില്ല. സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞ മാസം നാല് മില്യന്‍ റൂബിളും പിഴ ചുമത്തിയിരുന്നു. ആഗോള തലത്തില്‍ 900 മില്യന്‍ ഉപയോക്താക്കളുള്ള ടെലഗ്രാം നിലവില്‍ ലോകത്തിലെ ഏറ്റഴും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. റഷ്യയിലും വലിയ സൂസര്‍ ബേസാണ് ടെലഗ്രാമിനുള്ളത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സമീപകാലത്ത് ടെലഗ്രാമിന് സര്‍ക്കാര്‍ തലത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ആഗസ്റ്റില്‍ ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് പാരീസില്‍ അറസ്റ്റിലായിരുന്നു. ടെലഗ്രാമില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പാവേല്‍ ദുരോവിനെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു. ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാന്‍സ് വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ഇതോടെ വിവിധ രാജ്യങ്ങളില്‍ ടെലഗ്രാം നിരോധിക്കുമെന്ന വാര്‍ത്തകളും സജീവമായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ ടെലഗ്രാം നിരോധനം ഏര്‍പ്പെടുത്തുമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ സജീവമായി. എന്നാല്‍, നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ടെലഗ്രാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നിര്‍ദേശം.

കാത്തിരിപ്പുകള്‍ക്ക് ഇന്ന് വിരാമം, സൗദിയിലെ റിയാദ് മെട്രോ ഇന്ന് സര്‍വ്വീസ് ആരംഭിക്കും, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ

കാത്തിരിപ്പിനൊടുവില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി സൗദിയിലെ റിയാദ് മെട്രോ. നവംബര്‍ 27 ബുധനാഴ്ച മുതലായിരിക്കും മെട്രോ സര്‍വീസിന് തുടക്കമാവുക. ആദ്യ ഘട്ടമെന്ന നിലക്ക് മൂന്ന് ട്രാക്കുകളിലായിട്ടായിരിക്കും സേവനം. മറ്റ് മൂന്ന് ട്രാക്കുകള്‍ അടുത്ത മാസം പകുതിയോടെ ആരംഭിക്കാനാണ് പദ്ധതി. ടിക്കറ്റ് നിരക്കുകള്‍ കുറിച്ചുള്ള വിവരങ്ങള്‍ ഇത് വരെ പുറത്തു വന്നിട്ടില്ല. നിരക്ക് പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അല്‍ അറൂബായില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് ജംക്ഷന്‍, ശൈഖ് ഹസന്‍ ബിന്‍ ഹുസ്സൈന്‍ എന്നീ ട്രാക്കുകളിലാണ് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുക. കിംഗ് അബ്ദുള്ള റോഡ്, കിംഗ് അബ്ദുല്‍ അസീസ് സ്റ്റേഷനുകള്‍ എന്നിവ അടുത്ത മാസം മുതല്‍ തുറക്കും. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഓഫറിലായിരിക്കും ടിക്കറ്റുകള്‍ ലഭ്യമാക്കുക. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്. മെട്രോ വെയര്‍ ഹൗസുകളും, സ്റ്റേഷനുകളും പ്രവര്‍ത്തിക്കുക സൗരോര്‍ജമുപയോഗിച്ചാണെന്നതും പ്രത്യേകതയാണ്. 2012ലാണ് സൗദിയില്‍ മെട്രോ പദ്ധതിക്ക് തുടക്കമായത്. 84.4 ബില്യണ്‍ റിയാലുപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മുഴുവന്‍ ട്രാക്കുകളിലും സര്‍വീസ് ആരംഭിക്കുന്നതോടെ റിയാദ് നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാകും.

13ാം വയസ്സില്‍ പത്താം ക്ലാസ്, 15ാം വയസ്സില്‍ 12ാം ക്ലാസ്, പത്തൊമ്പതാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഒരു മിടുക്കി

പ്രായത്തെ വെല്ലുന്ന ബുദ്ധിയുമായി ഒരു പത്തൊമ്പതുകാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. ജീവിതത്തിന്റെ റിയല്‍ ടേണിങ് പോയന്റില്‍ കരിയര്‍ തിരഞ്ഞെടുക്കേണ്ട സമയത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു മിടുക്കി. നന്ദിനി അഗര്‍വാള്‍ എന്ന 19കാരി ആണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ മൊറേന സ്വദേശിയായ ഈ മിടുക്കി സി.എ ഫൈനല്‍ പരീക്ഷയില്‍ 800ല്‍ 614 മാര്‍ക്കോടെ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. 13ാം വയസ്സില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയും 15ാം വയസ്സില്‍ 12ാം ക്ലാസ് പരീക്ഷയും എഴുതി വിജയിക്കാന്‍ നന്ദിനിക്കായി. തന്റെ സ്‌കൂള്‍ സന്ദര്‍ശിച്ച ഒരു ഗിന്നസ് റെക്കോഡ് ഉടമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നന്ദിനി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. ഈ പ്രയാണത്തില്‍ നന്ദിനിക്ക് പിന്തുണയുമായി ജ്യേഷ്ഠന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹവും സി.എ പരീക്ഷകള്‍ക്ക് തയാറെടുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റില്‍ നന്ദിനി ഒന്നാമതെത്തിയപ്പോള്‍ സഹോദരന്‍ 18ാം റാങ്ക് കരസ്ഥമാക്കി.

Other News in this category

  • 254 വര്‍ഷം പഴക്കമുള്ള ബ്രാന്‍ഡിന്റെ പുതിയ മുഖമാകാന്‍ ഒരുങ്ങി കല്യാണി പ്രിയദര്‍ശന്‍, യാര്‍ഡ്‌ലി ടാല്‍ക്കം പൗഡര്‍ അംബാസഡറായി കല്യാണി പ്രിയദര്‍ശന്‍
  • ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇനി ഇന്ത്യയില്‍ നിന്നും ദുബൈയിലേക്കും പറക്കും, ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു
  • ഒടുവില്‍ മസ്‌ക് ആ തീരുമാനം എടുത്തു, ആ ചാനല്‍ വാങ്ങാന്‍ തീരുമാനിച്ച് മസ്‌ക്, സൂചനകള്‍ നല്‍കി എലോണ്‍ മസ്‌ക്
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിച്ചു, ബോചെയും സിനിമാതാരം ശ്വേത മേനോനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു
  • ഇലക്ട്രിക്ക് കാറുകളുടെ വില്‍പ്പന കുറഞ്ഞു, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്, ഉദ്ദേശിക്കുന്നത് 4000 ജീവനക്കാരെ പിരിച്ചുവിടാന്‍
  • സ്വകാര്യതയില്‍ വീഴ്ചയ വരുത്തി, മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍, ഉദ്ഘാടനം നവംബര്‍ 21ന്, ബോചെയും സിനിമാതാരം ശ്വേത മേനോനും ചേര്‍ന്ന് നിര്‍വ്വഹിക്കും
  • ഇനി ഇന്ത്യ- അമേരിക്ക യാത്രയ്ക്ക് വെറും 30 മിനുറ്റ് മതിയെന്ന് മസ്‌ക്, മസ്‌കിന്റെ 'സ്റ്റാര്‍ഷിപ്പ്' പ്ലാന്‍ വരാനിരിക്കുന്ന വലിയൊരു അത്ഭുതം
  • ഇനി ഗൂഗിള്‍ ജെമനി എഐ ആപ്പിളിലും ലഭ്യമാകും, ജെമിനിയുടെ ഐഒഎസ് വേര്‍ഷന്‍ ആഗോള ഉപയോഗിത്തിനായി പുറത്തിറക്കിയതായി അറിയിച്ച് ഗൂഗിള്‍
  • ട്രംപിന്റെ വിജയത്തിന് ശേഷം എക്‌സില്‍ നിന്നും കൂട്ടക്കൊഴിഞ്ഞ് പോക്ക്, ഇതുവരെ പോയത് 1.15 ലക്ഷത്തിലേറെ പേരാണെന്ന് കണക്ക്
  • Most Read

    British Pathram Recommends