അവതാരിക യൂട്യൂബ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് പേളി മാണി. വളരെ ചെറിയ സമയം കൊണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് അടുത്ത സമയത്ത് താരത്തോട് ചോദിച്ച ഒരു ചോദ്യത്തിന് ഒരു വലിയ വേദിയില്‍ വച്ച് മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളി മാണി ഒരു ബ്രാന്‍ഡായി മാറിയത് എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. ഇതിനാണ് താരം മറുപടി പറഞ്ഞത്.
'ഏതൊരു വ്യക്തിയും വിജയിക്കണമെങ്കില്‍ അതിന് ഏറ്റവും അത്യാവശ്യമായി ഉള്ളത് സെല്‍ഫ് മോട്ടിവേഷന്‍ ആണ് എന്നാണ് ഇതിനു മറുപടിയായി പേളി പറഞ്ഞത്. ഞാന്‍ കുട്ടിക്കാലത്ത് സ്കൂളില്‍ പോകുന്ന സമയത്ത് റോഡില്‍കൂടി ബൈക്ക് പോകുമ്പോള്‍ ഡാഡി എന്നോട് പറയുമായിരുന്നു ബൈക്ക് ആണ്‍കുട്ടികളാണ് ഓടിക്കുന്നത് എന്ന്. അന്നുതന്നെ ഞാന്‍ തീരുമാനിച്ചതാണ് എനിക്ക് ബൈക്ക് ഓടിക്കണമെന്ന്. ഞാന്‍ ബൈക്ക് ഓടിച്ചു. അതിന് എനിക്ക് ആവശ്യമുള്ളത് രണ്ട് കയ്യും കാലും ആയിരുന്നു. അതെനിക്ക് ഉണ്ടായിരുന്നു. പിന്നെ വേണ്ടത് ലൈസന്‍സ് ആയിരുന്നു അത് ഞാന്‍ എടുത്തു.
ഹാര്‍ഡ് വര്‍ക്കിങ്ങും ഡെഡിക്കേഷനും സെല്‍ഫ് മോട്ടിവേഷന്‍ ഉണ്ടെങ്കില്‍ നമുക്ക് എല്ലാവര്ക്കും നമ്മുടെ വിജയങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും എന്നാണ് പേളി മാണി പറയുന്നത്. പേളി മാണി ഒരു ബ്രാന്‍ഡായി മാറിയതിന്റെ പിന്നില്‍ രഹസ്യം ഇതാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്.
യൂട്യൂബ് ചാനലിലൂടെ മാത്രം ലക്ഷങ്ങള്‍ വരുമാനമാണ് ഒരു മാസം താരം സമ്പാദിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറാന്‍ പേളിക്ക് സാധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തുമ്പോഴായിരുന്നു താരത്തിന് കൂടുതല്‍ ആരാധകര്‍ ഉണ്ടായത്. ബിഗ് ബോസില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ പേളിയുടെ ഓരോ വിശേഷങ്ങളും കേള്‍ക്കാന്‍ ആരാധകര്‍ വര്‍ധിക്കുകയും ചെയ്തു. അതാണ് യൂട്യൂബ് ചാനലിന്റെ വിജയത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് ശ്രീനിഷിനും രണ്ട് പെണ്മക്കള്ക്കും ഒപ്പം വളരെ സന്തോഷകരമായ ജീവിതം തന്നെയാണ് ഇന്ന് പേളി നയിക്കുന്നത്.