പ്രായത്തെ വെല്ലുന്ന ബുദ്ധിയുമായി ഒരു പത്തൊമ്പതുകാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. ജീവിതത്തിന്റെ റിയല്‍ ടേണിങ് പോയന്റില്‍ കരിയര്‍ തിരഞ്ഞെടുക്കേണ്ട സമയത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു മിടുക്കി.
നന്ദിനി അഗര്‍വാള്‍ എന്ന 19കാരി ആണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ മൊറേന സ്വദേശിയായ ഈ മിടുക്കി സി.എ ഫൈനല്‍ പരീക്ഷയില്‍ 800ല്‍ 614 മാര്‍ക്കോടെ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.
13ാം വയസ്സില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയും 15ാം വയസ്സില്‍ 12ാം ക്ലാസ് പരീക്ഷയും എഴുതി വിജയിക്കാന്‍ നന്ദിനിക്കായി. തന്റെ സ്‌കൂള്‍ സന്ദര്‍ശിച്ച ഒരു ഗിന്നസ് റെക്കോഡ് ഉടമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നന്ദിനി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.
ഈ പ്രയാണത്തില്‍ നന്ദിനിക്ക് പിന്തുണയുമായി ജ്യേഷ്ഠന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹവും സി.എ പരീക്ഷകള്‍ക്ക് തയാറെടുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റില്‍ നന്ദിനി ഒന്നാമതെത്തിയപ്പോള്‍ സഹോദരന്‍ 18ാം റാങ്ക് കരസ്ഥമാക്കി.