കുവൈറ്റ് സിറ്റി: മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്ളൈറ്റിന്റെ എഞ്ചിന് തീ പിടിച്ചു. കുവൈറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ കുറെ മണിക്കൂറുകളായി കുടുങ്ങി ഇന്ത്യന്‍ യാത്രക്കാര്‍. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്ളൈറ്റിലുള്ള യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
എഞ്ചിന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകളായിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍ താമസ സൗകര്യവും മറ്റും നല്‍കിയതെന്നാണ് ആരോപണം. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
ഏകദേശം 60 യാത്രക്കാരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. എല്ലാവരും ജോലി ചെയ്യുന്നവരാണെന്നും ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ശരിയാവും എന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.