കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. 20 വയസുകാരനായ ഹര്‍ഷന്‍ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇവാന്‍ റെയിന്‍, ജൂഡിത്ത് സോള്‍ട്ടോക്‌സ് എന്നിവരാണ് അറസ്റ്റിലായത്.
കാനഡയിലെ എഡ്മണ്ടനിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 12:30 ഓടെയാണ് ഹര്‍ഷന്‍ദീപ് സിംഗ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹര്‍ഷന്‍ദീപിനെ മൂന്നംഗ സംഘം ചേര്‍ന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഒരാള്‍ ഹര്‍ഷന്‍ദീപിനെ കോണിപ്പടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹര്‍ഷന്‍ദീപ് സിംഗിനെ കോണിപ്പടിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തി.
ഉടന്‍ തന്നെ ഹര്‍ഷന്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യന്‍ വംശജനായ ഒരാള്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. അടുത്തിടെ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ 22കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ലാംബ്ടണ്‍ കോളേജിലെ ഒന്നാം വര്‍ഷ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്ന ഗുറാസിസ് സിംഗാണ് കൊല്ലപ്പെട്ടത്.