ലോകമെമ്പാടും നിരവധി ആളുകളാണ് ക്ലൗഡ് ബാക്കപ്പ് സൊല്യൂഷനായ ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രതമായ മറ്റൊരു ഫീച്ചറുമായാണ് ഗൂഗിള്‍ ഫോട്ടോസ് എത്തിയിരിക്കുന്നത്. 'അണ്‍ഡു ഡിവൈസ് ബാക്കപ്പ്' എന്നാണ് ഈ ഫീച്ചറിന്റെ പേര്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസ് ബാക്കപ്പില്‍ നിന്ന് നേരിട്ട് ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യാനും ആവശ്യമായവ സൂക്ഷിച്ച് വയ്ക്കാനും സാധിക്കും.
ഗൂഗിള്‍ ഫോട്ടോസ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചര്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ആദ്യം ഗൂഗിള്‍ ഫോട്ടോസിന്റെ ആപ്പ് തുറന്ന ശേഷം മുകളിലെ വലത് വശത്തുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത ശേഷം, ഗൂഗിള്‍ ഫോട്ടോസ് ക്രമീകരണം എന്നത് തിരഞ്ഞെടുക്കുക. അതില്‍ ''ബാക്കപ്പ്'' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അല്‍പ്പം താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
ശേഷം ബാക്കപ്പ് പഴയപടിയാക്കുക എന്ന പേരിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താല്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും നിന്ന് ഇല്ലാതാക്കപ്പെടും എന്ന ബോക്‌സില്‍ ടിക്ക് ചെയ്യുക. അവസാനമായി, ''ഗൂഗിള്‍ ഫോട്ടോസ് ബാക്കപ്പ് ഇല്ലാതാക്കുക'' എന്ന ഓപ്ഷനില്‍ ടാപ്പുചെയ്യേണ്ടതാണ്.
അതേസമയം ഗൂഗിള്‍ ഫോട്ടോസിലെ പുതിയ അണ്‍ഡു ബാക്കപ്പ് ഫീച്ചര്‍ ഐഒഎസില്‍ മാത്രമാണ് നിലവില്‍ ലഭ്യമാകുകയുള്ളൂ. വൈകാതെ തന്നെ ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡില്‍ ലഭ്യമാകുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. മുന്‍പ് ദിവസങ്ങളും പ്രത്യേകതകളും മനസ്സിലാക്കി ഗൂഗിള്‍ ഫോട്ടോസ് സ്വയമേ ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു മാറ്റമായിരുന്നു.
ഇവ എഡിറ്റ് ചെയ്യുന്നതിനായി ആദ്യം ഗൂഗിള്‍ ഫോട്ടോ ആപ്പ് തുറക്കുക. സ്‌ക്രീനിന്റെ മുകളിലുള്ള മെമ്മറിസ് എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി മാത്രമായി തിരഞ്ഞെടുക്കുക. നിങ്ങള്‍ അതിലേക്ക് കൂടുതലായി ഫോട്ടോയോ വീഡിയോയോ ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കുക. ശേഷം അവ റീഅറേഞ്ച് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ മെമ്മറീസ് ഷെയര്‍ ചെയ്യുന്നതിനായി അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയര്‍ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് സെന്റ് ചെയ്യുകയും ചെയ്യാം. ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് കൊളാബറേറ്റീവ് ആല്‍ബങ്ങളും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു. ഈ ഫീച്ചറിലൂടെ മറ്റുള്ളവര്‍ക്കും അവരുടെ മെമ്മറീസ് ഇതിലേക്ക് ചേര്‍ക്കാനവസരമുണ്ട്. ആകര്‍ഷകമായ ക്യാപ്ഷന്‍, വിവരണം എന്നിവയും ഇതില്‍ നിങ്ങള്‍ നല്‍കാന്‍ സാധിക്കും.