അസോസിയേഷനുകളുടെ കൂട്ടായ്മ ഒരുക്കുന്നതില്‍ ചരിത്രം കുറിച്ച് യോര്‍ക്ക് ഷയര്‍ ആന്‍ഡ് ഹംബറിലെ ഇന്ത്യന്‍ കമ്യൂണിറ്റി. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ സംഘടിപ്പിച്ച ടെപ്‌സികോര്‍ 2024 ആണ് അസോസിയേഷനുകളുടെ ഒത്തൊരുമയുടെ വേദിയായത്. നവംബര്‍ 30 ന് ന്യൂലൈഫ് ചര്‍ച്ച് ഹാളിലാണ് അവാര്‍ഡ് നൈറ്റും ഫെസ്റ്റിവല്‍ ഓഫ് ടാലന്റ്‌സും ഒരുക്കപ്പെട്ടത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും യോര്‍ക്ക് ഷയര്‍ ആന്‍ഡ് ഹംബര്‍ സാഹിത്യ ക്ലബ്ബും സംയുക്തമായി ഒരുക്കിയ ഇവന്റ് ജനപങ്കാളിത്തം കൊണ്ടും ഓര്‍ഗനൈസിംഗ് മികവിലും ശ്രദ്ധേയമായി.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഐസിഎഎന്‍എല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ ഇവന്റില്‍ സമ്മാനിച്ചു. വിജോ മാത്യു ഹള്‍ (ദി എക്‌സലന്‍സ് ഇന്‍ കമ്യൂണിറ്റി ലീഡര്‍ഷിപ്പ്), ജെന്നി ജോണ്‍ ഹള്‍ (ദി ഇന്‍സ്പിരേഷണല്‍ യൂത്ത് അവാര്‍ഡ്), ഡോ. മിറിയം ഐസക് യോര്‍ക്ക് (ദി എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍), മിജോസ് സേവ്യര്‍ വിഗന്‍ (ദി എക്‌സലന്‍സ് ഇന്‍ അക്കൗണ്ടിംഗ്), പ്രവീണ്‍ രാമന്‍കുട്ടി റെറ്റ്‌ഫോര്‍ഡ് (ദി ബിസിനസ് ബ്രില്യന്‍സ് അവാര്‍ഡ്), ജേക്കബ് കളപ്പുരയ്ക്കല്‍ പീറ്റര്‍ ലീഡ്‌സ് (കണക്ടിംഗ് കമ്യൂണിറ്റീസ് അവാര്‍ഡ്) എന്നിവര്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ വിശിഷ്ട വ്യക്തികളും അസോസിയേഷന്‍ മെമ്പേഴ്‌സും അടങ്ങിയ സദസിനെ സാക്ഷിയാക്കി ലോക കേരള സഭാ മെമ്പര്‍ ഡോ. ജോജി കുര്യാക്കോസില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. യുക്മ നാഷണല്‍ കലാ കലാമേളയില്‍ നാട്യമയൂരം നേടിയ ഇവാ മരിയ കുരിയാക്കോസ് (ഹള്‍), റീജിയണല്‍ കലാമേള സബ് ജൂണിയര്‍ ചാമ്പ്യന്‍ ഫ്രേയ ബോസ് (ഹള്‍), റീജിയണല്‍ കലാമേള ഭാഷാ കേസരി റിജില്‍ റോസ് റിജോ (ഗ്രിംസ്ബി) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.
ടെപ് സികോര്‍ 2024 ല്‍ ഒരുക്കിയ നാലു മണിക്കൂര്‍ നീണ്ട കലാസന്ധ്യ കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. സ്‌കന്‍തോര്‍പ്പ്, ഹള്‍, യോര്‍ക്ക്, ലീഡ്‌സ്, ഹാരോഗേറ്റ്, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള കലാപ്രകടനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു. ക്‌ളാസിക്കല്‍ ഡാന്‍സുകള്‍ക്ക് പ്രാമുഖ്യം നല്കിയ പ്രകടനങ്ങള്‍ ഇവന്റിന്റെ സവിശേഷതയായി. നയന മനോഹരവും ചടുലവുമായ ചുവടുകളോടെയുള്ള സിനിമാറ്റിക് ഡാന്‍സുകളും സംഗീതവും ഇവന്റിനു മാറ്റു കൂട്ടി. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറിന്റെ രണ്ടാമത് അവാര്‍ഡ് നൈറ്റാണ് സ്‌കന്‍തോര്‍പ്പില്‍ നടന്നത്. 20 ഇനങ്ങളിലായി 60 ലധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിലെത്തിയത് അവിസ്മരണീയമായ അനുഭവമാണ് കാണികള്‍ക്ക് സമ്മാനിച്ചത്.
ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ബോര്‍ഡ് മെമ്പര്‍ ഡോ. ദീപ ജേക്കബ് സദസിനെ അഭിസംബോധന ചെയ്തു. കമ്യൂണിറ്റിയിലെ കുടുംബങ്ങള്‍ക്ക് തികച്ചും പ്രയോജനകരമാവുന്ന രീതിയില്‍ അസോസിയേഷനുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രധാന്യം എടുത്ത പറഞ്ഞ ഡോ. ദീപ, പ്രത്യേകിച്ച് കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഇതിന്റെ ആവശ്യകത എന്തെന്ന് വ്യക്തമായി വിശദീകരിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജോഗേഷ് ജോസഫ് സംസാരിച്ചു. കമ്യൂണിറ്റിയിലെ വിവിധ അസോസിയേഷനുകളെ കോര്‍ത്തിണക്കി ഇവന്റുകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ സമീപനം തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് നീനു ആല്‍വിന്‍ യുക്മ കലാമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
സോണ ക്‌ളൈറ്റസ്, ലിയാ ബിനോയി, ഹേസല്‍ അജേഷ്, ശ്രീലക്ഷ്മി രാകേഷ്, ഡോ. അഞ്ജു ഡാനിയേല്‍ എന്നിവരടങ്ങുന്ന ടീം ഇവന്റ് കോമ്പയറിംഗ് മനോഹരമാക്കി. ബില്‍ഹ ഏലിയാസ്, ദിയാ മറിയം ജോര്‍ജ്, കാരിന്‍ ഒലിവ്, അനു മാത്യു, അമേലിയ ഇസബെല്‍ ആന്റണി, ജൊഹാന്ന സിജോ, ജൊവാക്കിം മുണ്ടയ്ക്കല്‍, ലൂസിന്റ സെബാസ്റ്റ്യന്‍, ഹന്നാ തോപ്പില്‍ വര്‍ഗീസ്, ജൊവാന കരേടന്‍, ഫ്രേയ ബോസ്, റിജില്‍ റോസ് റിജോ, അമിത് വിശ്വനാഥ്, ഡോ. മിറിയം ഐസക് എന്നിവര്‍ മനോഹരമായ നൃത്തവും ഗാനങ്ങളും സ്റ്റേജില്‍ എത്തിച്ചു.
ഹള്ളില്‍ നിന്നും എത്തിയ ബോബി തോമസ്, മഞ്ജുള വൈകുന്ത്, ഗീതാഞ്ജലി ഡേ എന്നിവരുടെ ടീം മനോഹരമായ ഭരതനാട്യം അവതരിപ്പിച്ചു. ജൊഹാന സിജോ, ഫ്രേയ ബോസ്, തിയാ വിന്‍സന്റ്, നൈനാ കുമാര്‍, ജിയാ മരിയ ജെയിംസ്, ഈഥന്‍ ദീപു, റയന്‍ ചക്കരായന്‍ എന്നിവര്‍ അടങ്ങിയ ഹള്‍ സബ് ജൂണിയേഴ്‌സ് മനോഹരമായ സിനിമാറ്റിക് ഡാന്‍സ് സ്റ്റേജിലെത്തിച്ചു. യുക്മ നാഷണല്‍ കലാമേളയില്‍ ഒന്നാം സ്ഥാനം നേടിയ സബ് ജൂണിയര്‍ ക്‌ളാസിക്കല്‍ ഡാന്‍സേഴ്‌സായ ഗബ്രിയേല ബിനോയി, തിയാ വിന്‍സന്റ്, ജിയാ മരിയ ജെയിംസ് അടങ്ങുന്ന ടീമിന്റെ നൃത്തം അവിസ്മരണീയമായിരുന്നു.
ഹള്‍ കിഡ്‌സ് സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ അഡോറ ആന്റണി, ഇനാരാ സൂസന്‍ ആല്‍വിന്‍, ഇസബെല്‍ റോസ് ബേസില്‍, നിസര നൈസ്, ജിസ് മരിയ ജെയിംസ്, ആന്‍ഡ്രിയ വിജോ മാത്യു എന്നിവര്‍ പങ്കെടുത്തു. കിഡ്‌സ് ഫാഷന്‍ഷോയില്‍ സ്‌കന്‍തോര്‍പ്പില്‍ നിന്നും ആല്‍ഡ്രിന്‍ സാന്റി ലിബിന്‍, ജുവാനാ മേരി ജിമ്മി, ദേവാന്‍ഷ് ദില്‍, ദക്ഷിണ്‍ ദില്‍, ആരവ് ഉമേഷ്, ആദിത്യ ഉമേഷ്, അവന്തി മനോജ്, ഹാദിയ ദിനേഷ് കുമാര്‍, കെസിയ ലോറാ ബിജോ, ലൂവിസ് ബിജോ, ജൊവാന്ന ഗ്രേസ് മാത്യൂ, സൂസന്‍ റോസ് മാത്യു എന്നീ കുട്ടികള്‍ ചുവടുകള്‍ വച്ചു. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ കരോള്‍ ചിന്‍സ് ബ്‌ളെസന്‍, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാന്‍ ബ്‌ളെസന്‍, ഇവാനാ ബിനു വര്‍ഗീസ്, ഇവാ അജേഷ്, ഇഷാന്‍ സുരാജ്, അഡ്വിക് മനോജ്, ഇവാനിയ എല്‍സ ജോര്‍ജ്, ജെസാ മേരി ജിമ്മി, ജിയാ മേരി ജിമ്മി, സിയോണ എല്‍സ പ്രിന്‍സ് എന്നിവരടങ്ങിയ ഐസിഎഎന്‍എല്‍ റിഥമിക് കിഡ്‌സ് ഡാന്‍സ് ടീം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.
ജിഎംപി ഫാര്‍മസ്യൂട്ടിക്കല്‍സ് ഹള്‍, ലാഭം ജനറല്‍ സ്റ്റോഴ്‌സ്, ലോയല്‍റ്റി മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് എന്നീ സ്ഥാപനങ്ങള്‍ ടെപ് സികോര്‍ 2024 ന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ ആയിരുന്നു. നോര്‍ത്ത് ലിങ്കണ്‍ ഷയറിലെ ഇന്ത്യന്‍ കമ്യൂണിറ്റിയ്ക്ക് ഒത്തുചേരാനുള്ള മികച്ച നിലവാരമുള്ള വേദിയായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഇവന്റുകള്‍ മാറുന്നതില്‍ ടെപ് സികോര്‍ 2024 ല്‍ പങ്കെടുത്തവര്‍ സന്തോഷം പങ്കുവച്ചു. ഇവന്റിന്റെ ഓര്‍ഗനൈസിംഗില്‍ സഹകരിച്ച യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും യോര്‍ക്ക് ഷയര്‍ ആന്‍ഡ് ഹംബര്‍ സാഹിത്യ ക്‌ളബിനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറിന്റെ സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.