18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു >>> റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും >>> ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത് >>> 'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക് >>> ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ >>>
Home >> Channels
'ഞാന്‍ കിച്ചുവിന്റെ അമ്മയെ ബ്ലോക്ക് ചെയ്തു, പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുന്നത്' കൊല്ലം സുധിയുടെ ഭാര്യ രേണു പറയുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-12-11

കൊല്ലം സുധി എന്ന കലാകാരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. മിനിസ്‌ക്രീനിലെ നിറ സാന്നിധ്യമായിരുന്ന കൊല്ലം സുധി മരണത്തോടെ മലയാളികളെ ഏറെ കരയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുധിയെ പരിചയപ്പെട്ട  സംഭവം വിവരിക്കുകയാണ് ഭാര്യ രേണു.

'നടന്‍ ജഗദീഷിനോടുള്ള സാമ്യമാണ് സുധി ചേട്ടനെ ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം. മെസ്സേജ് അയച്ചു സംസാരിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ദിവസത്തിന് ശേഷമാണ് മറുപടി കിട്ടിയത്. അന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പിച്ചര്‍ മകനൊപ്പമുള്ള ചിത്രമായിരുന്നു. ഇതാരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ മോന്‍ ആണെന്നും . എത്രയിലാ പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആറാം ക്ലാസില്‍ ആണെന്നും സുധിയേട്ടന്‍ പറഞ്ഞു.

കിച്ചു അന്ന് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് അവന് 20 വയസ്സുണ്ട്. ഞാന്‍ പരിചയപ്പെടുമ്പോള്‍ 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ അങ്ങോട്ട് ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു എന്നെ മോനെയും കാണാന്‍ വരുമോ എന്ന്. മാത്രമല്ല മോനോട് ഞാനിത് മോന്റെ അമ്മയാണെന്ന് പറഞ്ഞോട്ടെ എന്നും ചോദിച്ചു. വേറൊന്നും ആലോചിക്കാതെ എന്റെ മരണം വരെ നിങ്ങളെ നല്ലോണം നോക്കിക്കോളാം എന്ന് ഞാന്‍ പറഞ്ഞു. ആണോ ഈ വാക്ക് മാറ്റില്ലല്ലോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്.

പിറ്റേദിവസം ഞങ്ങള്‍ പോയി കണ്ടു. എന്നെ കണ്ട ഉടനെ തന്നെ എനിക്ക് ഈ അമ്മയെ മതിയെന്ന് മോന്‍ പറഞ്ഞു. ഞാനന്ന് ചെറുതാണ്, ഇത് കുഞ്ഞി അമ്മയാണെന്നും എനിക്ക് ഈ അമ്മ മതി എന്നും അവന്‍ പറഞ്ഞു. അവനും ഞാനും ഒരുമിച്ച് കളിച്ചാണ് വളര്‍ന്നത്. എന്റെ വീട്ടുകാര്‍ ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു.

അവര്‍ അറിയാതെയാണ് അച്ഛനെയും മോനെയും കാണാന്‍ ഞാന്‍ പോയിക്കൊണ്ടിരുന്നത്. വീട്ടുകാര്‍ അറിയുന്നതിനു മുന്നേ തന്നെ ഞങ്ങള്‍ അമ്പലത്തില്‍ പോയി മിന്നുകെട്ടുകയും ചെയ്തു. കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. ആരും അറിയാതെ കല്യാണം കഴിച്ചെങ്കിലും പിന്നീട് എല്ലാവരോടും പറയുകയായിരുന്നു.

പരിചയപ്പെട്ട സമയത്ത് മോന്റെ അമ്മയെവിടെ എന്ന് ചോദിച്ചപ്പോള്‍ അമ്മയില്ലെന്ന് ആയിരുന്നു മറുപടി. പിന്നീട് കഥകളൊക്കെ പറഞ്ഞു. അവര്‍ ഞങ്ങളെ വിട്ടിട്ടു പോയെന്നും അന്ന് മകന് ഒന്നര വയസ്സേ ഉള്ളൂവെന്നും ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഒന്നുകൂടി സ്നേഹം കൂടി. കിച്ചുവിന് 16 വയസ്സുള്ളപ്പോള്‍ ആ അമ്മ മരിച്ചുപോയി. മരിക്കുന്നതിന് കുറച്ചുദിവസം മുന്‍പ് അവര്‍ എനിക്ക് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചിരുന്നു. കിച്ചുവിനെ കുറിച്ച് യാതൊരു കാര്യവും ചോദിച്ചില്ല.

ഇക്കാര്യം സുധി ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഞാന്‍ അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുന്നത്. അവരുടെ ഭര്‍ത്താവ് വിളിച്ചിട്ട് മോന്‍ വരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ മോനെയും കൊണ്ടുപോയെന്നും രേണു പറയുന്നു.'

More Latest News

കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു

കേംബ്രിജ്:  കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്ഡലച്ചിറപ്പ് മഹോത്സവും പ്രത്യേക അയ്യപ്പ പൂജയും ഭക്തിസാന്ദ്രമായി. പാപ്പുവര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടന്ന മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു. ഇത്തവണ അയ്യപ്പ ദര്‍ശനത്തിന് സാധിക്കാതെ പോയ ഭക്തന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേംബ്രിജിലെ മഹോത്സവം ഏറെ വിശേഷപ്പെട്ടത് ആയിരുന്നു. പണ്ഡിറ്റിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നതത്. ഭഗവാന്റെ തിരുമുമ്പില്‍ ഭക്തിഗാന സുധ ആലപിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള കലാകാരന്മാര്‍ പങ്കെടുത്തു ആഘോഷത്തിന് മാറ്റുകൂട്ടി. അര്‍ച്ചന, പടിപൂജ, താലപ്പൊലി, ഐശ്വര്യപൂജ, ഗണപതി പൂജ എന്നിവ ചടങ്ങില്‍ ഉണ്ടായിരുന്നു. 2025 മാര്‍ച്ച് ഒന്നിന് മഹാശിവരാത്രി മഹോത്സവം കൊണ്ടാടുവാന്‍ സംഘാടകസമിതി തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു നായര്‍ +447846400712, പ്രശാന്ത് +447727006192, ശാലിനി ഗോപിനാഥ് +447436376883.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം റെക്സം വാര്‍ മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി നാലിന് ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സാന്താ മാര്‍ച്ചോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സാന്താമാര്‍ച്ചില്‍ ക്രിസ്മസ് സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് കടന്നുപോകും. തുടര്‍ന്ന് ഹാളില്‍ നടക്കുന്ന ക്രിസ്മസ് പരിപാടികള്‍ക്ക് റെക്സം ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. പിന്നാലെ വിശിഷ്ടാതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് വൈന്‍ വിതരണം ചെയ്ത് ആശംസകള്‍ നേരും. തുടര്‍ന്ന് ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകി ആടിത്തിമിര്‍ക്കാന്‍ സംഗീത ദിശയും ഡിജെയും പുതു അനുഭവമായി മാറും. നേറ്റിവിറ്റി സ്‌കിറ്റ്, ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, കരോള്‍ സോങ്, ഇമ്പമേറുന്ന ഗാനങ്ങള്‍ തുടങ്ങിയവ ഏവര്‍ക്കും ആകാംഷ നല്‍കുന്നതാണ്. കൂടാതെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഫയര്‍ വര്‍ക്സ് നാവില്‍ രുചി പകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റൈല്‍ ഭക്ഷണവും, ഈവനിംഗ് സ്നാക്സ്, കോഫീ, ടീ എന്നിവ ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുതരും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും അവരുടെ പുതുവര്‍ഷത്തിലെ ഭാഗ്യം പരീക്ഷിക്കാന്‍ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ ആണ് വിവിധ വ്യക്തികളും, പ്രസ്ഥാനങ്ങളും, കേരളാ കമ്മ്യൂണിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക. ഏവരുടെയും മനം കവരുന്ന  വിവിധ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലേലം ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും സൗഹൃദപരമായ വീറും വാശിയും ഉള്‍ക്കൊണ്ട് ഏവര്‍ക്കും സമ്മാനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ ബന്ധപ്പെടുക: Ancy Midhun  -07570 664957 Praveen Kumar -07768133237 Mahesh - 07721791139 Rani Varghese -07767279996 ഹാളിന്റെ വിലാസം Wrexham War Memorial Hall, Bodhyfryd, Wrexham LL12 7AG

ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്

ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍. മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറക്കുന്നത്. ചില മാനേജ്‌മെന്റ് റോളുകള്‍ മാനേജ്‌മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും മറ്റൊരു ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. 2022 സെപ്റ്റംബറിലും ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലെ പിരിച്ചുവിടലുകള്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. അന്ന് 12,000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ഇത് ബാധിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഓപ്പണ്‍ എഐ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എഐ കമ്പനികള്‍ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി, സെര്‍ച്ച് പോലുള്ള മേഖലകളില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ജെമിനി മോഡല്‍ സീരീസ് ഇറക്കി ഈ മേഖലയില്‍ ശക്തമായ പ്രകടനം ഗൂഗിളും കാഴ്ചവെക്കുന്നുണ്ട്.

'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്

ടെക് ലോകത്ത് ഇപ്പോഴത്തെ വാര്‍ത്തകളില്‍ ഒന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞ ഒരു കാര്യം. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. ഈ അഭിപ്രായം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയായിരുന്നു. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും ഇത് ഒട്ടും ആകര്‍ഷകമല്ലെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. ട്രെന്‍ഡിംഗ് വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത്. ഇത് കാലഹരണപ്പെട്ടുവെന്നാണ് ഇപ്പോഴ് പലരുടേയും അഭിപ്രായം. ബ്രേക്കിംഗ് ന്യൂസുകളോ വൈറല്‍ ട്രെന്‍ഡുകളോ പ്രധാന ചര്‍ച്ചകളോ എന്തും ആകട്ടെ ഹാഷ്ടാഗിന്റെ സഹായമില്ലാതെ എക്സിന്റെ അല്‍ഗോരിതങ്ങള്‍ക്ക് ഉള്ളടക്കം ഓര്‍ഗാനിക് ആയി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. അതിനാല്‍ തന്നെ ഹാഷ്ടാഗ് അനാവശ്യമായ ഒരു ബാധ്യതയാണ് ഇപ്പോള്‍ ട്വീറ്റുകളിലെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍.

ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ബര്‍ലിന്‍: ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബ് എന്നാണ് പേരെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആഭ്യന്തര മന്ത്രി നാന്‍സി ഫെസറും ശനിയാഴ്ച മാഗ്ഡെബര്‍ഗ് സന്ദര്‍ശിച്ചു.

Other News in this category

  • 'ഒന്നും ശാശ്വതമായി നിലനില്‍ക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്' ചുവന്ന സാരിയില്‍ പുതിയ ചിത്രങ്ങളുമായി വരദ
  • 'ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും' പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ച് അമൃത സുരേഷ്
  • 'ചെറുപ്പക്കാരുടേത് പോലെ അല്ല പ്രായമായവരുടെ പ്രണയം വ്യത്യസ്തമാണ്, അവര്‍ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല' നിഷ സാരംഗ് പറയുന്നു
  • 'ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു, ജിഷിന്റെയും അമേയയുടേയും മിറര്‍ സെല്‍ഫി ചിത്രങ്ങള്‍ വൈറല്‍
  • 'ഈ വര്‍ഷത്തെ എല്ലാ സങ്കടങ്ങള്‍ക്കിടയിലും നീ എനിക്ക് തലചായ്ക്കാന്‍ ഒരിടം തന്നു, യു ഇഡിയറ്റ്' വീഡിയോ പങ്കുവെച്ച് ജാസ്മിന്‍ ഗബ്രിയെ കുറിച്ച്
  • 'ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ, അതു കഴിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകുപ്പ് ഉണ്ടാകും' സ്റ്റാര്‍ മാജിക്ക് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ലക്ഷ്മി നക്ഷത്ര
  • 'അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാന്‍ താല്‍പര്യമുള്ളവര്‍ ചെയ്‌തോട്ടെ പ്രശ്‌നമില്ല, പക്ഷെ ഞാന്‍ നോ പറയുമ്പോള്‍ അവസരം നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല' രഞ്ജിനി ഹരിദാസ്
  • 'ഞാന്‍ ഒരിക്കലും വിവാഹമോചനത്തെ പ്രമോട്ട് ചെയ്യില്ല, ജീവിതത്തില്‍ ഒരാള്‍ക്കും അത് നടക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' അഞ്ചു ജോസഫ്
  • 'ജീവിതത്തില്‍ ഒരാള്‍ കൂടി വേണം, നമ്മളെ കേള്‍ക്കാനും നമുക്ക് മിണ്ടാനും ഒരാള് വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്' ഉപ്പും മുളകിലെ നീലു മനസ്സ് തുറക്കുന്നു
  • 'ഡിവോഴ്‌സിന് ശേഷം മകനെ കണ്ടത് ഒറ്റ തവണ, ഡിവോഴ്‌സ് ആവശ്യപ്പെട്ടത് അവളാണ്, പത്ത് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഡിവോഴ്‌സായി' ജിഷിന്‍ മോഹന്‍
  • Most Read

    British Pathram Recommends