പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗയുടെ വളരെ വ്യത്യസ്തമായ ഒരു ഷൂസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം വിപണിയില്‍ എത്തും മുന്‍പേ വ്യത്യസ്തത കൊണ്ട് ആളുകളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.
'ദ സീറോ' ഷൂസ് ആണ് ബലന്‍സിയാഗ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ള ഷൂസുകളില്‍ നിന്ന് വ്യത്യസ്തമാണ് ബലന്‍സിയാഗ അവതരിപ്പിച്ച ദ സീറോ എന്ന മോഡല്‍. മറ്റുള്ള ഷൂസുകള്‍ കാല്‍പ്പാദം മുഴുവന്‍ പൊതിഞ്ഞ് കിടക്കുമ്‌ബോള്‍ ദ സീറോ കാല്‍പ്പാദത്തിന് കീഴില്‍ മാത്രമാണ് പൊതിഞ്ഞു കിടക്കുക.
2025 ലാകും പുതിയ ഷൂസ് ബലന്‍സിയാഗ അവതരിപ്പിക്കുക. സമ്മിശ്ര പ്രതികരണമാണ് പുതിയ ഷൂസ് മോഡലിന്റെ പേരില്‍ ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഇത്തരത്തിലൊരു ഷൂസ് അവതരിപ്പിച്ചതിന് കമ്ബനിയെ അഭിനന്ദിച്ചു.കാല്‍പ്പാദത്തിനുള്ള ക്യാപ്പെന്നാണ് ചിലര്‍ ഷൂസിനെ വിശേഷിപ്പിച്ചത്.
2025-ല്‍ അവതരിപ്പിക്കുന്ന ഷൂസിന്റെ വിലവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ബലന്‍സിയാഗയുടെ വിപണി മൂല്യം വെച്ച് ദ സീറോ ഷൂസിന് ഉയര്‍ന്ന വില ഈടാക്കാനുള്ള സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.