18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : 'ഒന്നും ശാശ്വതമായി നിലനില്‍ക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്' ചുവന്ന സാരിയില്‍ പുതിയ ചിത്രങ്ങളുമായി വരദ >>> 'തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്, യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രം' അല്ലു അര്‍ജുന്‍ >>> അഭിമാനം: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ചിത്രവും >>> 'ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം നമ്മുടെ സ്വന്തം അനിമല്‍', മാര്‍ക്കോയെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടന്‍ അനൂപ് മേനോന്‍ >>> സ്കോട്ട്ലാൻഡിലെ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച കഴിയുന്നു.. തുമ്പൊന്നും കിട്ടാതെ പോലീസ്; യുവതി ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുത്തെന്നും നിരീക്ഷണം; യുകെയിൽ കാണാതാകുന്ന കൗമാരക്കാരുടേയും യുവതികളുടേയും എണ്ണം പെരുകുന്നു >>>
Home >> SPIRITUAL
ബ്രിസ്റ്റോളില്‍ നിന്നും ക്രിസ്മസ് കരോള്‍ ഗാനം ഉടന്‍ പുറത്തിറങ്ങും, ഗാനാലാപനം സീ കേരളം സരിഗമപ റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗായകന്‍ ഭരത് സജികുമാര്‍

സ്വന്തം ലേഖകൻ

Story Dated: 2024-12-11

ഈ ക്രിസ്തുമസ് കാലത്തിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനും തിരുപ്പറവിയെ വരവേല്‍ക്കുവാനുമായി ഒരു മനോഹര ക്രിസ്മസ് കരോള്‍ ഗാനം അണിയറയില്‍ ഒരുങ്ങുന്നു. യുകെയിലുള്ള ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ദേവാലയത്തിലെ അംഗങ്ങളായ സുനോജ് തോമസ് ആലഞ്ചേരിലും സജി മാത്യു കാഞ്ഞിരപ്പള്ളിലും' വരികള്‍ എഴുതി ചിട്ടപ്പെടുത്തിയ താഴ്വരയിലെ താരാട്ട് എന്ന മനോഹര കരോള്‍ ഗാനം ഈയാഴ്ച പുറത്തിറങ്ങും.

സീ കേരളം സരിഗമപ റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗായകന്‍ ഭരത് സജികുമാര്‍ പാടി ആലപിച്ച് കലാഭവന്‍ രാജേഷ് കോട്ടയം ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ച ഈ മനോഹര ഗാനം രക്ഷകന്റെ ജനനം വിളിച്ചോതുന്ന ഈ പുണ്യ നാളുകളില്‍ മലയാളി മനസ്സുകളില്‍ തിരുപ്പിറവിയുടെ ആശംസകള്‍ നല്‍കുവാനായി എത്തും.


More Latest News

'ഒന്നും ശാശ്വതമായി നിലനില്‍ക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്' ചുവന്ന സാരിയില്‍ പുതിയ ചിത്രങ്ങളുമായി വരദ

ജിഷിന്‍ വരദ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്നു. എന്നാല്‍ ഇരുവരും വിവാഹ മോചിതരാവുകയും രണ്ട് പോരും അവരുവരുടെ ജീവിതത്തില്‍ തിരക്കിലാവുകയും ചെയ്തു. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇരുവരും വാര്‍ത്തകളില്‍ നിറയുകയാണ്. ജിഷിന്‍ നടി അമേയയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതോടെയാണ് എല്ലാം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ വന്നിരുന്നു. അതിന് ശേഷമാണ് ജിഷിനും വരദയും തമ്മില്‍ ഉള്ള വിവാഹ മോചനത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്. ഇപ്പാഴിതാ ചുവപ്പ് സാരിയില്‍ വരദ പങ്കുെവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ' ഒന്നും ശാശ്വതമായി നിലനില്‍ക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്. നമ്മുടെ ഉളളിലെ സ്നേഹത്തെ പ്രണയിക്കാന്‍ നമ്മള്‍ പഠിക്കണം, എങ്കില്‍ മാത്രമേ ജീവിക്കുന്ന ഓരോ നിമിഷവും ...' , എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. അടുത്തിടെ സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ സമീപകാലത്ത് നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജിഷിനും അമേയയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

'തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്, യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രം' അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങാണ് നടന്‍ അല്ലു അര്‍ജുന് എതിരായി വരുന്നത്. നടന്‍ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത് എന്നാണ് താരം പറഞ്ഞത്. അല്ലുവിന്റെ വാക്കുകള്‍ ഇങ്ങനെ 'ഞാന്‍ ഏതെങ്കിലും ഒരു വ്യക്തിയേയോ രാഷ്ട്രീയപാര്‍ട്ടിയേയോ കുറ്റം പറയാനായി എത്തിയതല്ല. ഒരുപാട് തെറ്റായ ആരോപണങ്ങളും വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ഞാന്‍ അപമാനിതനാണ്. 20 വര്‍ഷംകൊണ്ട് ഞാന്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത്.' 'ഈ സിനിമയ്ക്ക് വേണ്ട് മൂന്ന് വര്‍ഷമാണ് ഞാന്‍ ചെലവഴിച്ചത്. അത് കാണാനായാണ് ഞാന്‍ പോയത്. ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത് അങ്ങനെയാണ്. എന്റെ സ്വന്തം സിനിമകള്‍ തിയറ്ററില്‍ കാണുക എന്നത് എനിക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ ഏഴ് സിനിമകള്‍ ഞാനവിടെ കണ്ടിട്ടുണ്ട്. റോഡ് ഷോയോ റാലിയോ ഒന്നും ഞാന്‍ നടത്തിയിട്ടില്ല. പുറത്തു നില്‍ക്കുന്ന ആരാധകരെ ബഹുമാനിക്കുന്നതിനായി കൈ വീശി കാണിച്ചു. എന്നെ കണ്ട് കഴിഞ്ഞാല്‍ അവര്‍ വഴിമാറി തരും. അപ്പോള്‍ കാറിന് കടന്നുപോകാനാവും. പുറത്തു നല്ല തിരക്കുണ്ടെന്നും ഉടന്‍ പോകണം എന്നും എന്നോട് പറഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പോവുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥനും എന്റെ അടുത്ത് വന്ന് ഒന്നും പറഞ്ഞിട്ടില്ല. യുവതി മരിച്ച വിവരം അറിയുന്നത് രാവിലെയാണ്.' 'എന്റെ ഉദ്ദേശം നല്ലതായിരുന്നു. പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിന്റെ അത്ര പ്രായമുള്ള എന്റെ രണ്ട് മക്കളെ അവിടെ നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ പോയത്. എനിക്കെതിരെ കേസെടുത്തതിനാണ് കുഞ്ഞിനെ കാണാന്‍ പോവാതിരുന്നത്. എനിക്ക് ആ കുഞ്ഞിനെ കാണണമെന്നുണ്ട്. എന്റെ അച്ഛനേയും സിനിമയുടെ നിര്‍മാതാവിനേയും സംവിധായകനേയുമെല്ലാം ഞാന്‍ അവിടെ പറഞ്ഞുവിട്ടു. ഞാന്‍ ആഘോഷിക്കേണ്ട സമയമാണ് ഇത്. സന്തോഷത്തോടെയിരിക്കേണ്ട സമയം. പക്ഷേ കഴിഞ്ഞ 15 ദിവസമായി എനിക്ക് എവിടെയും പോകാന്‍ സാധിച്ചിട്ടില്ല. നിയമപരമായി എനിക്കെവിടെയും പോവാനാവില്ല. ഞാന്‍ ക്ഷീണിതനാണ്.'- അല്ലു അര്‍ജുന്‍ പറഞ്ഞു.

അഭിമാനം: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ചിത്രവും

ന്യൂയോര്‍ക്: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഈ വര്‍ഷത്തെ തന്റെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയാണ് ഒബാമ സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്. മലയാളിയായ കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച്, പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ആണ് ഒബാമയുടെ പട്ടികയിലെ ആദ്യ ചിത്രം. പത്തു സിനിമകളുടെ പട്ടികയാണ് ഒബാമ പങ്കുവെച്ചിരിക്കുന്നത്. കോണ്‍ക്ലേവ്, ദ പിയാനോ ലെസണ്‍, ദ പ്രൊമിസ്ഡ് ലാന്‍ഡ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഡ്യൂണ്‍: പാര്‍ട്ട് 2, അനോറ, ദിദി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ടപെട്ട മറ്റ് സിനിമകള്‍. വലിയ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.' എണ്‍പതു ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാടും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

'ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം നമ്മുടെ സ്വന്തം അനിമല്‍', മാര്‍ക്കോയെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടന്‍ അനൂപ് മേനോന്‍

മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന വിശേഷണത്തോടെ വന്‍ പ്രീറിലീസിംഗ് ഹൈപ്പോടെ എത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്ന് അനൂപ് മേനോന്‍ പറയുന്നു- നമ്മുടെ സ്വന്തം അനിമല്‍. ഹനീഫ് അദേനി ഗംഭീരമാക്കിയിരിക്കുന്നു. ഒപ്പം നമ്മുടെ പ്രിയങ്കരനായ ഉണ്ണിയും. വിക്രമാദിത്യന്റെ നാളുകള്‍ മുതല്‍ തന്നെ സിനിമയോട് നിനക്കുള്ള സ്‌നേഹം കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. സമര്‍പ്പണത്തിന് സിനിമ എന്ത് തിരിച്ചുതരും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിജയം. നിന്റെ ഏറ്റവും മികച്ച ചിത്രമാണ് മാര്‍ക്കോ. നിശബ്ദമായുള്ള ഈ സംഹാരം തുടരുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാര്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കന്‍ ഗെറ്റപ്പില്‍ തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടിയുടെ ആശുപത്രിയില്‍, എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും ആയ എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍. എം.ടി.വാസുദേവന്‍ നായര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടിരിക്കുകയാണ് കേരളം. ഈ മാസം 15നാണ് എം.ടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ ഐ.സി.യുവിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എം.ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതേസമയം,? ഹൃദയ മിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മന്ത്രി എ.കെ.ശശീന്ദ്രന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്.

Other News in this category

  • ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
  • സേവനം യുകെയ്ക്ക് ലീഡ്‌സില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു: പ്രസിഡന്റായി പ്രജുണ്‍ പിഎസ്, സെക്രട്ടറിയായി അരുണ്‍ ശശി, ട്രഷററായി ശ്രീശക്തിയും ചുമതലയേറ്റു
  • 'അതിപൂജിതമാം ക്രിസ്മസ്' കാരള്‍ ഗാന ആല്‍ബം റിലീസ് ചെയ്തു, ആദ്യദിനം തന്നെ യുട്യൂബില്‍ ആല്‍ബം കണ്ടത് 15,000 ലധികം പ്രേക്ഷകര്‍
  • റെക്സം രൂപതയിലെ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുര്‍ബാന, റെക്സം സെന്റ് മേരിസ് കതീ ഡ്രലില്‍ ഈമാസം 29ന് നടക്കും
  • യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രാര്‍ത്ഥനാ യോഗ അസോസിയേഷന്റെ യൂണിറ്റ് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസ് നിര്‍വ്വഹിച്ചു
  • ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, 'പ്രതിമാസ ആദ്യ ശനിയാഴ്ച കണ്‍വെന്‍ഷന്‍' ലണ്ടനില്‍ ജനുവരി നാലു മുതല്‍
  • മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്ക് ഫ്ലിറ്റണില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍; ഇടവക നാമകരണവും പ്രഥമ കുര്‍ബാനയും ഇന്ന് നടക്കും
  • വീരമണി കണ്ണന്‍ നയിക്കുന്ന സംഗീത സന്ധ്യ 29 ന്, കെന്റ് അയ്യപ്പ ക്ഷേത്രവും ഹിന്ദു സമാജവും ചേര്‍ന്നൊരുക്കുന്ന പരിപാടി 29ന് ബ്രോംപ്ടന്‍ വെസ്റ്റ് ബ്രൂക്ക് പ്രൈമറി സ്‌കൂളില്‍ നടക്കും
  • യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ക്രിസ്മസ് ഗാനം 'തൂമഞ്ഞു പെയ്യുന്ന പാതിരാവില്‍' ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു
  • അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനാകുന്ന പരിപാടി 14ന് നടക്കും
  • Most Read

    British Pathram Recommends