18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത് >>> 'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക് >>> ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ >>> മലയാളി യുവാവ് മൃദുല്‍ കോമ്പാറയെ കാര്‍ ഇടിച്ച് തെറുപ്പിച്ചത് 9 അടി ഉയരത്തില്‍! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഡ്രൈവര്‍ മുങ്ങി; പരുക്കേറ്റ് കിടന്ന 35-കാരനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് വഴിയാത്രക്കാര്‍ >>> വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം, ചാക്ക് നിറയെ രണ്ട് ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊടുത്ത് ഭര്‍ത്താവ് >>>
Home >> NEWS
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം; അപമാനിക്കുന്നതിന് തുല്യമെന്ന് യൂണിയനുകള്‍, വീണ്ടും സമര കലുഷിതമാകുമോ ബ്രിട്ടന്റെ തൊഴില്‍ മേഖല?

സ്വന്തം ലേഖകൻ

Story Dated: 2024-12-11
ഒരു ഇടവേളയ്ക്ക് ശേഷം യുകെയുടെ തൊഴില്‍ മേഖല വീണ്ടും സമരമുഖരിതമാകുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പുറമെ അധ്യാപകര്‍ക്കും, പബ്ലിക് സെക്ടര്‍ മേഖലയിലെ ജോലിക്കാര്‍ക്ക് അടുത്ത വര്‍ഷം 2.8% ശമ്പളവര്‍ദ്ധന നിര്‍ദ്ദേശിച്ചതോടെയാണ് ട്രേഡ് യൂണിയനുകള്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. പല പേ റിവ്യൂ ബോഡികള്‍ക്കായി ഗവണ്‍മെന്റ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് 2025/26 വര്‍ഷത്തേക്ക് പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ധന മതിയെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചത്.

ഇത് എന്‍എച്ച്എസിലും, സ്‌കൂളുകളിലും പുതിയ സമരങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് മുന്നറിയിപ്പുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നു. ഈ വര്‍ഷം 4.75 ശതമാനം മുതല്‍ 6 ശതമാനം വരെ വര്‍ധനവുകള്‍ ലഭിച്ച എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് സീനിയര്‍ പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പകുതി വര്‍ധന നല്‍കാന്‍ സാധിക്കൂവെന്നു ലേബര്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. 2024/25 വര്‍ഷം യഥാര്‍ത്ഥ തോതില്‍ ശമ്പളവര്‍ധന ലഭ്യമാക്കാന്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വന്നതായി ട്രഷറി പേ റിവ്യൂ ബോഡികളെ അറിയിച്ചു. ലേബറിന്റെ ഏറ്റവും വലിയ ഡോണര്‍മാരില്‍ ഒരാളായ യുണൈറ്റ് യൂണിയന്‍ നീക്കത്തെ എന്‍എച്ച്എസ് ജീവനക്കാരോടുള്ള അപമാനമെന്നാണ് വിശേഷിപ്പിച്ചത്.

മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുകള്‍ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിച്ച യൂണിയനുകളുമായി ലേബര്‍ ഗവണ്‍മെന്റ് ഒത്തുതീര്‍പ്പില്‍ എത്തിച്ചിരുന്നു. എന്നാല്‍ എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്കുള്ള കത്തില്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2.8% വര്‍ദ്ധന അനുവദിക്കുന്നത് ന്യായാമെന്നാണ് മന്ത്രിമാര്‍ അറിയിച്ചിരിക്കുന്നത്. പ്രതിദിനം 2 പൗണ്ട് മാത്രം അധികം നല്‍കുന്ന ഈ വര്‍ദ്ധന ഒരു കപ്പ് കോഫിയുടെ വിലയേക്കാള്‍ താഴെയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചൂണ്ടിക്കാണിച്ചു.മെച്ചപ്പെട്ട ഡീല്‍ നേടാന്‍ നഴ്സുമാര്‍ വീണ്ടും സമരമുഖത്ത് ഇറങ്ങുമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ മുന്നറിയിപ്പ് നല്‍കി.
 

 

More Latest News

ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്

ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍. മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറക്കുന്നത്. ചില മാനേജ്‌മെന്റ് റോളുകള്‍ മാനേജ്‌മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും മറ്റൊരു ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. 2022 സെപ്റ്റംബറിലും ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലെ പിരിച്ചുവിടലുകള്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. അന്ന് 12,000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ഇത് ബാധിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഓപ്പണ്‍ എഐ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എഐ കമ്പനികള്‍ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി, സെര്‍ച്ച് പോലുള്ള മേഖലകളില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ജെമിനി മോഡല്‍ സീരീസ് ഇറക്കി ഈ മേഖലയില്‍ ശക്തമായ പ്രകടനം ഗൂഗിളും കാഴ്ചവെക്കുന്നുണ്ട്.

'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്

ടെക് ലോകത്ത് ഇപ്പോഴത്തെ വാര്‍ത്തകളില്‍ ഒന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞ ഒരു കാര്യം. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. ഈ അഭിപ്രായം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയായിരുന്നു. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും ഇത് ഒട്ടും ആകര്‍ഷകമല്ലെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. ട്രെന്‍ഡിംഗ് വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത്. ഇത് കാലഹരണപ്പെട്ടുവെന്നാണ് ഇപ്പോഴ് പലരുടേയും അഭിപ്രായം. ബ്രേക്കിംഗ് ന്യൂസുകളോ വൈറല്‍ ട്രെന്‍ഡുകളോ പ്രധാന ചര്‍ച്ചകളോ എന്തും ആകട്ടെ ഹാഷ്ടാഗിന്റെ സഹായമില്ലാതെ എക്സിന്റെ അല്‍ഗോരിതങ്ങള്‍ക്ക് ഉള്ളടക്കം ഓര്‍ഗാനിക് ആയി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. അതിനാല്‍ തന്നെ ഹാഷ്ടാഗ് അനാവശ്യമായ ഒരു ബാധ്യതയാണ് ഇപ്പോള്‍ ട്വീറ്റുകളിലെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍.

ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ബര്‍ലിന്‍: ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബ് എന്നാണ് പേരെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആഭ്യന്തര മന്ത്രി നാന്‍സി ഫെസറും ശനിയാഴ്ച മാഗ്ഡെബര്‍ഗ് സന്ദര്‍ശിച്ചു.

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം, ചാക്ക് നിറയെ രണ്ട് ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊടുത്ത് ഭര്‍ത്താവ്

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശമായി ചാക്ക് നിറയെ നാണയങ്ങള്‍ നല്‍കിയ ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശി ആണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കോയമ്പത്തൂരിലെ അഡീഷണല്‍ കുടുംബ കോടതിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ആണ് ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കുകയും ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് നാണയങ്ങള്‍ ചാക്കിലാക്കി കോള്‍ ടാക്‌സി ഉടമയായ ഇയാള്‍ കോടതിയിലെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ 37 -കാരനായ ഇയാള്‍ കോടതി മുറിയില്‍ നിന്നും ചാക്കിലാക്കിയ നാണയങ്ങളുമായി തിരികെ തന്റെ വാഹനത്തിന് അരികിലേക്ക് വരുന്നത് കാണാം. കോടതി നിര്‍ദ്ദേശിച്ച 2 ലക്ഷം രൂപയില്‍ 80,000 രൂപയാണ് ഇയാള്‍ നാണയങ്ങളായി കോടതിയില്‍ കൊണ്ടുവന്നത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളും നോട്ടുകളും ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇയാളുടെ പ്രവൃത്തിയില്‍ കോടതി അസംതൃപ്തി പ്രകടിപ്പിക്കുകയും പണം നോട്ടുകളായി നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ പിന്നീട് നാണയങ്ങള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ നല്‍കി. ബാക്കി തുകയായ 1.2 ലക്ഷം രൂപ ഉടന്‍ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

32 വര്‍ഷമായി തുടങ്ങിയ ഒരു ഹോബി വളര്‍ന്ന് വളര്‍ന്ന് 160 കിലോ ഭാരമായി, വളരെ കൗതുകകരമായ റബര്‍ബാന്റ് ശേഖരണവുമായി 66കാരന്‍

പലര്‍ക്കും പലവിധത്തിലുള്ള ഹോബികള്‍ ഉണ്ടാകും. എന്നാല്‍ കൊച്ചി സ്വദേശിയായ 66 കാരന് കഴിഞ്ഞ 32 കൊല്ലമായി ഉള്ളത് വളരെ വിചിത്രമാണ് എന്നാല്‍ വളറെ കൗതുകം നിറഞ്ഞ ഹോബിയാണ്. ആലുവ മുപ്പത്തടം സ്വദേശി പി. കൃഷ്ണനാണ് വളരെ വെറൈറ്റിയായ കളക്ഷന്‍ ആരംഭിച്ചത്. 66 വയസ്സുകാരനാണ് കൃഷ്ണന്‍. കൗതുകത്തിന് ശേഖരിച്ച് തുടങ്ങിയതാണ് റബ്ബര്‍ ബാന്റ്. ഇപ്പോഴിതാ ആ റബര്‍ ബാന്‍ന്റകള്‍ കോര്‍ത്തുകെട്ടി മുന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാരന്‍ നിര്‍മ്മിച്ച പന്തിന് ഭാരം 160 കിലോ ആണ്. 32 വര്‍ഷത്തെ പരിശ്രമം ആണ് ഇത്. .1992ല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ ജോലി ലഭിച്ച് തിരുവനന്തപുരത്ത് എത്തിയതു മുതലാണ് കൃഷ്ണന്‍ റബര്‍ ബാന്‍ഡ് ശേഖരണവും പന്തുണ്ടാക്കലും തുടങ്ങിയത്. 15കിലോയെത്തിയപ്പോള്‍ പന്ത് ഓഫീസില്‍നിന്ന് വീട്ടിലേക്കു മാറ്റി. ശേഖരിക്കുന്ന റബര്‍ ബാന്‍ഡുകള്‍ വീട്ടിലേക്കു കൊണ്ടുവരും. 2018ല്‍ വിരമിക്കുംവരെ ഇത് തുടര്‍ന്നു. ഭാര്യ ഇന്ദുലേഖ, മക്കളായ യദുകൃഷ്ണന്‍, കൃഷ്ണേന്ദു, മരുമകന്‍ വിഷ്ണു എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. 90 കിലോ ഭാരമുള്ളപ്പോള്‍ കൃഷ്ണന്‍ പന്ത് ഒരു എക്സിബിഷനില്‍ വച്ചിരുന്നു. റബര്‍ ബാന്‍ഡുകള്‍ ആദ്യം കഴുകി അണുവിമുക്തമാക്കും. വെയിലത്തുവച്ച് ഉണക്കി ചങ്ങലപോലെ കൂട്ടിക്കെട്ടും. ഇത് പിന്നീട് പന്തിലുള്ള റബര്‍ ബാന്‍ഡുമായി ചേര്‍ത്ത് ചുറ്റിക്കെട്ടും.

Other News in this category

  • സ്കോട്ട്ലാൻഡിലെ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച കഴിയുന്നു.. തുമ്പൊന്നും കിട്ടാതെ പോലീസ്; യുവതി ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുത്തെന്നും നിരീക്ഷണം; യുകെയിൽ കാണാതാകുന്ന കൗമാരക്കാരുടേയും യുവതികളുടേയും എണ്ണം പെരുകുന്നു
  • യുകെയിൽ ഇന്ന് ഈ വർഷത്തെ ഏറ്റവും തിരക്കേറിയ ട്രാഫിക് ! ട്രാഫിക് ഹോട്ട്സ്പോട്ടുകളും ക്യൂവും കാലതാമസവും കുറയ്ക്കാൻ റോഡ്, റെയിൽ, വ്യോമ യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളും അറിയാം; കനത്ത കാറ്റിന്റെ മുന്നറിയിപ്പ്; വൈറ്റ് ക്രിസ്‌മസ്സ്‌ സാധ്യതയില്ല
  • ക്രിസ്‌മസ്സ്‌ അവധിയ്ക്ക് നാട്ടിലേക്ക് പോകുന്നവർക്ക് മറ്റൊരു തിരിച്ചടി, അബുദാബിയിലേക്കുള്ള എല്ലാ സർവീസുകളും ബ്രിട്ടീഷ് എയർവേയ്‌സ് നിർത്തിവച്ചു! ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളുടെ എൻജിൻ തകരാർ ഉടൻ പരിഹരിക്കപ്പെടില്ല; പകരം സർവീസുകൾ ഏർപ്പെടുത്തും
  • മഞ്ഞുകാലത്ത് പതിനായിരക്കണക്കിന് പെൻഷൻകാർക്ക് വിന്റർ ഫുയെൽ പേയ്‌മെന്റ് ലഭിക്കില്ല, പെൻഷൻ പ്രായം എത്തുംമുമ്പെ പിരിഞ്ഞത് 3.5 ലക്ഷത്തിലേറെ സ്ത്രീ തൊഴിലാളികൾ! ക്രിസ്‌മസ്സ്‌ വേളയിൽ ലേബർ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി വയോധികരും സ്ത്രീ സംഘടനയും
  • ക്രിസ്‌മസ്സ്‌ - പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ, ലണ്ടൻ, കൊച്ചി ഡയറക്‌ട് റേറ്റുകൾ റോക്കറ്റുപോലെ കുതിക്കുന്നു! ഗൾഫ് വഴിയുള്ള നിരക്കും ഉയർന്നു; റേറ്റുകൾ കൂട്ടി എയർ ഇന്ത്യയും, ഹീത്രോവിനേക്കാൾ ലാഭം ഗാറ്റ്‌വിക്ക് യാത്ര
  • കുവൈറ്റ് ബാങ്കിൽ നിന്നും ലോണെടുത്ത് മുങ്ങിയവരിൽ യുകെ നഴ്‌സുമാരും! 1400 പേരിൽ 700 പേരോളം മലയാളി നഴ്‌സുമാർ! 10 പേർക്കെതിരെ കേരള പോലീസ് കേസെടുത്തു, കേന്ദ്ര സർക്കാരും അന്വേഷിക്കുന്നു; ലോണെടുത്തവർ യുകെ, യുഎസ്, ഓസ്‌ട്രേലിയ രാജ്യങ്ങളിലെന്ന് യുഎൻഎ
  • 8 വർഷത്തെ പ്രണയം.. മധുവിധു കഴിഞ്ഞുമടങ്ങുമ്പോൾ മരണം..! കനേഡിയൻ മലയാളി യുവാവും നവവധുവും കേരളത്തിലെ കാറപകടത്തിൽ കൊല്ലപ്പെട്ടു; വിധിയുടെ ക്രൂരത വധുവുമായി കാനഡയ്ക്ക് പോകാൻ തയ്യാറെടുക്കവേ! എയർപോർട്ടിൽ സ്വീകരിക്കാനെത്തിയ പിതാക്കന്മാരും മരണപ്പെട്ടു
  • യുകെയിൽ വരുമോ ഷവൽ ഓപ്പറേറ്റർ വിസ? കേരളത്തിലെ കൽപ്പണിക്കരും മരപ്പണിക്കാരും പ്ലംബർമാരും തൊഴിൽ വിസയിലെത്തുന്ന കാലം വിദൂരമല്ല! സ്റ്റാർമറുടെ ഭവന പദ്ധതിക്കായി ഇന്ത്യൻ തൊഴിലാളികൾ; കൽപ്പണിക്കാർക്ക് ലഭിക്കുക ജൂനിയർ നഴ്‌സുമാരേക്കാൾ ശമ്പളം! 70000 ഒഴിവുകൾ!
  • ഫ്ലൂ, കോവിഡ്, ആർഎസ്.വി, നോറോവൈറസ്… ഇംഗ്ലണ്ടിലെ ആശുപത്രികളിൽ രോഗികൾ നിറഞ്ഞുകവിയുന്നു! ബിർമിംഹാമിലെ എൻഎച്ച്എസ് ആശുപത്രികളിൽ ബെഡുകൾ ഒഴിവില്ല, അത്യാവശ്യക്കാരല്ലാതെ ആശുപത്രികളിലേക്ക് വരരുതെന്ന് നിർദ്ദേശം; വാക്‌സിൻ എത്രയുംവേഗം എടുക്കണം
  • മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി! മരണമടഞ്ഞത് നീണ്ടൂർ സ്വദേശി; വൂള്‍വര്‍ത്താംപ്ടണിലെ താമസസ്ഥലത്തെ മരണവിവരം അറിഞ്ഞത് ഏറെവൈകി; താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു
  • Most Read

    British Pathram Recommends