മിനിസ്‌ക്രീനില്‍ പ്രേക്ഷക പ്രീതി ഏറെ നേടിയ ഷോ ആണ് സ്റ്റാര്‍ മാജിക്ക്. ഏഴ് വര്‍ഷത്തോളമായി ഷോ തുടരുകയാണ്. നിരവധി താരങ്ങള്‍ അതിഥികളായി എത്തുകയും ഷോയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഇപ്പോഴിതാ ഷോ അവസാനിപ്പിക്കാന്‍ പോകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അവതാരക ലക്ഷ്മി നക്ഷത്ര തന്നെയാണ് ഈ കാര്യം അറിയിച്ച് എത്തിയത്.
'ഒടുവില്‍ അവസാനത്തിലേക്ക് എത്തി. പ്രണയവും തമാശകളും നിറഞ്ഞ ഏഴ് വര്‍ഷത്തെ ഒത്തൊരുമയ്ക്ക് ശേഷം ഞങ്ങള്‍ ക്ലൈമാക്സിലേക്ക് വരികയാണ്. ഫ്ളവേഴ്സ് ടിവി, ഞങ്ങളുടെ ക്യാപ്റ്റന്‍ അനൂപ് ജോണ്‍, സ്റ്റാര്‍ മാജിക്കിലെ എല്ലാ താരങ്ങള്‍ക്കും നന്ദി. വളരെയധികം പിന്തുണകള്‍ നല്‍കിയതിന് നിങ്ങളെല്ലാവര്‍ക്കും പ്രത്യേകമായി വലിയൊരു നന്ദി...' എന്നുമാണ് ലക്ഷ്മി കുറിച്ചത്. എന്നാല്‍ ലക്ഷ്മിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നൂറുക്കണക്കിന് കമന്റുകളാണ് വന്നത്.
ഷോ നിര്‍ത്തരുതെന്നാണ് ഭൂരിഭാഗം പേരും ലക്ഷ്മിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ 2022-23 വര്‍ഷം സ്റ്റാര്‍ മാജിക് ഒരു കിടിലം പ്രോഗ്രാം ആയിരുന്നു. സ്‌കിറ്റ്, കണ്ടെന്റ് എല്ലാം നല്ല മനസ് തുറന്നു ചിരിക്കുന്ന രീതി ആയിരുന്നു. ആ സമയത്ത് ഓരോ എപ്പിസോഡും കാണാന്‍ കാത്തിരിക്കും. എന്നാല്‍ പിന്നീടങ്ങോട് മൊത്തത്തില്‍ ഡൗണ്‍ ആയി. പുതിയ ഭാവത്തില്‍ വരുമെന്ന പ്രതീക്ഷിക്കുന്നതായാണ് പലരും കമന്റ് ചെയ്യുന്നത്.