ബിസിനസ്സില്‍ പച്ച പിടിക്കാന്‍ പല കാര്യങ്ങളും ചെയ്യും. റെസ്റ്റോറന്റ് ബിസിന് ആണെങ്കില്‍ വ്യത്യസ്തമായ ഭക്ഷണം വ്യത്യസ്തമായി വിളമ്പി ആയിരിക്കും ആളുകളെ ആകര്‍ഷിക്കുക. പലപ്പോഴും ചില റെസ്‌റ്റോറന്റുകളിലെ വെറൈറ്റി കണ്ടാല്‍ ഒന്ന് ഞെട്ടും.
അത്തരത്തില്‍ ഞെട്ടിക്കുകയും അറപ്പ് തോന്നുകയും ചെയ്യുന്ന ഒരു വെറൈറ്റി വിഭവം വിളമ്പിയിരിക്കുകയാണ് ഒരു റെസ്റ്റോറന്റ്. വളരെ വിചിത്രമായ പഴയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും അറപ്പ് ഉളവാക്കി ശ്രദ്ധിക്കപ്പെടുന്നത്.
റെസ്റ്റോറന്റില്‍ എത്തിയ ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട വിഭവം വിളമ്പിയത് വെളുത്ത ക്ലോസറ്റിലായിരുന്നു. ഇതില്‍ അത്ഭുതം എന്തെന്നാല്‍ ഭക്ഷണം ലഭിച്ചവര്‍ തങ്ങളുടെ ഇഷ്ട വിഭവം ക്ലോസറ്റില്‍ നിന്നും സ്പൂണ്‍ ഉപയോഗിച്ച് കഴിക്കുന്നത് ആയിരുന്നു.
ആളുകളുടെ പ്രിയപ്പെട്ട വിഭവം ചോക്ലേറ്റ് ഐസ് ക്രീം വിളമ്പാന്‍ ഉപയോഗിച്ചത് വെളുത്ത ക്ലോസ്റ്റായിരുന്നു. ഹോട്ടലില്‍ കഴിക്കാനെത്തിയവര്‍ ഇത് മുന്നിലെത്തിയതോടെ വെറുപ്പോടെ മുഖം ചുളിക്കുന്നതും കണ്ടു. ഡെസേര്‍ത്ത് എന്തായാലും ചിലതിന് ഓര്‍മിപ്പിച്ചു എന്നാണ് മിക്കവരും പറയുന്നത്. പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗിലായത്. ഐസ്‌ക്രീം എടുക്കാന്‍ ആളുകള്‍ ടോയ്ലറ്റിനുള്ളില്‍ സ്പൂണ്‍ ഇടുന്ന വീഡിയോ കണ്ടപ്പോള്‍ നെറ്റിസണ്‍സ് ഞെട്ടി.
ഒരു വെയിറ്റര്‍ കയ്യില്‍ ചോക്ലേറ്റ് ഐസ്‌ക്രീം നിറച്ച ക്ലോസറ്റുമായി നില്‍ക്കുന്നതായി കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. അയാള്‍ അത് ശ്രദ്ധാപൂര്‍വ്വം ഒരു മേശപ്പുറത്ത് വെച്ചു, അവിടെ ഭക്ഷണപ്രിയര്‍ അത് രുചിയോടെ പരീക്ഷിക്കുന്നതും കാണാം. അറപ്പ് തോന്നുന്നെങ്കിലും ഉപയോക്താക്കള്‍ ഐസ് ക്രീം നുണയുന്നതും കാണാം. ക്ലോസറ്റിന്റെ വശങ്ങളിലും ചില കാര്യങ്ങളെ അനുസ്മരിപ്പിക്കും വിധം ഐസിക്രീം തേച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോ ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ഗോര്‍ഡോസ് എന്ന റെസ്റ്റോറന്റില്‍ ചിത്രീകരിച്ചതാണ്. ഈ ഡിസംബറില്‍ ഒരു ഫുഡ് ആന്‍ഡ് ട്രാവല്‍ പേജ് 'അണ്‍സ്റ്റംബിള്‍ഡ്' ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം നിരവധിപേര്‍ കണ്ടു.