റിയാദ്: ഇന്ത്യയില്‍ നിന്ന് പുതിയ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് സൗദി അറേബ്യ. മുന്ദ്ര തുറമുഖത്തു നിന്ന് ജിദ്ദയിലേക്കാണ് പുതിയ സര്‍വീസ്. മുന്ദ്ര തുറമുഖം ഗുജറാത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഗ്ലോബല്‍ ഫീഡര്‍ ഷിപ്പിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ ജെ.ആര്.എന്ന പേരിലാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
മുന്ദ്ര-ജിദ്ദ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസിനൊപ്പം ഈജിപ്ത് ഒമാന്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചും സേവനം ആരംഭിച്ചിട്ടുണ്ട്. 800 കണ്ടൈനര്‍ ശേഷിയുള്ള കപ്പലുകള്‍ ഉപയോഗിച്ചാണ് ഇവിടങ്ങളിലേക്കുള്ള സര്‍വീസ്. മറ്റു രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
തുറമുഖ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക. കയറ്റുമതിയും ഇറക്കുമതിയും വര്‍ധിപ്പിക്കുക, സമുദ്ര ഗതാഗതം വര്‍ധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. സൗദി പോര്‍ട്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.