പ്രിയപ്പെട്ടവരെ വിട്ട് പ്രവാസജീവിതത്തിലേക്ക് മാറിയ ഒമാനിലെ പ്രവാസികള്‍ക്ക് വലിയൊരു അവസരം ഒരുക്കി വാട്‌സ്ആപ്പ്. ഒമാനിലെ പ്രവാസികള്‍ക്ക് വാട്സാപ്പ് ഉപയോഗിച്ച് നാട്ടിലുള്ളവരെ ഇനി കണ്ട് സംസാരിക്കാം.
വാട്‌സ്ആപ്പ് വഴി ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാന്‍ അവസരം ഒരുങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ അവസരം ഒരുങ്ങിയിരിക്കുന്നത്.
വാട്സാപ്പിലെ കോള്‍ നിയന്ത്രണങ്ങള്‍ നീങ്ങിയ കാര്യം സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്. വാട്സാപ്പ് പോലുള്ള വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളില്‍ രാജ്യത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.