തിരഞ്ഞെടുത്ത ശേഷം വെറും പതിനഞ്ച് മിനുറ്റിനുള്ളില്‍ വീട്ടുമുറ്റത് സാധനങ്ങള്‍ എത്തിയാല്‍ എന്തായിരിക്കും സന്തോഷം? ഇതാ ഉപയോക്താക്കളെ സന്തോഷിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആമസോണും.
ആമസോണിന്റെ ക്വിക്ക്-ഡെലിവറി ഉടന്‍ എത്തും. ആമസോണ്‍ ഇന്ത്യയുടെ വാര്‍ഷിക പരിപാടിയില്‍ ആണ് ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ടെസ്സ് എന്നായിരിക്കും ആമസോണിന്റെ ക്വിക് ഡെലിവറിയുടെ പേര് എന്നാണ് പുറത്ത് വരുന്ന വിവരം. സ്സെപ്‌റ്റോയും സ്വിഗ്ഗിയും ബ്ലിങ്കിറ്റും തുടങ്ങിയ ഡെലിവറി ഫ്‌ലാറ്‌ഫോമുകള്‍ ഈ രംഗത്ത് സജീവമാണ്. ഇവര്‍ക്കെല്ലാം മത്സരം കൂടിയാണ് ആമസോണ്‍ സൃഷ്ടിക്കുന്നത്.
15 മിനിറ്റിനുള്ളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതാണ് നിലവിലെ ക്വിക്ക് ഡെലിവറിയിലൂടെ ഈ ആപ്പുകള്‍ ചെയ്യുന്നത്. ആമസോണ്‍ ക്വിക് ഡെലിവറിയുടെ പരീക്ഷണം ഈ മാസം അവസാനം ബെംഗളൂരുവില്‍ ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് ഡെലിവറി എത്തിക്കാന്‍ ചെറിയ വെയര്‍ഹൗസുകള്‍ തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ബാംഗ്ലൂര്‍ കൂടാതെ വേറെ ഏതൊക്കെ സിറ്റികളില്‍ ഈ സേവനം ലഭ്യമാകുമെന്ന് ആമസോണ്‍ അറിയിച്ചിട്ടില്ല.
ഈ സേവനങ്ങള്‍ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് എന്നത് കൊണ്ടാണ് വീണ്ടും ഈ രംഗത്തേക്ക് കൂടുതല്‍ ഫ്‌ലാറ്റുഫോമുകള്‍ കടന്നു വരുന്നത്. പലചരക്ക് സാധനങ്ങള്‍, പേര്‍സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങി ദിവസേനയുള്ള ആവശ്യ സാധനങ്ങള്‍ക്കാണ് ക്വിക് ഡെലിവറി ആപ്പുകളില്‍ നിന്ന് കൂടുതലായും ഓര്‍ഡര്‍ ലഭിക്കുന്നത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളിലെ 91 ശതമാനം പേര്‍ക്കും ഇതിനെ കുറിച്ച് അറിവുണ്ട് എന്നാണ് മെറ്റയുടെ കണക്കുകള്‍ പറയുന്നത്. ആളുകള്‍ വാങ്ങുന്നത്. ദിനേനയുള്ള ഉപയോഗത്തിന് ആവശ്യമായ ഉത്പന്നങ്ങളാണ് ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ചിലവാകുന്നത്.