Home >>
ASSOCIATION
പ്രളയത്തില്‍ തകര്‍ന്ന വയനാടിനു വേണ്ടിയുള്ള സഹായധനം രൂപീകരണം ലക്ഷ്യമിട്ട് മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ സംഘടിപ്പിക്കുന്ന ഫെസ്റ്റീവ് സംഗമം 2024 ഡിസംബര്‍ 28ന്
Story Dated: 2024-12-12
മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ സംഘടിപ്പിക്കുന്ന ഫെസ്റ്റീവ് സംഗമം 2024 ഈമാസം 28ന് നടക്കും. പ്രളയത്തില്‍ തകര്‍ന്ന വയനാടിനു വേണ്ടിയുള്ള സഹായധനം രൂപീകരണമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 28ന് ശനിയാഴ്ച വൈകിട്ട് ആറുമണിയ്ക്കാണ് ആഘോഷം നടക്കുക. ഭക്ഷണവും എന്റര്‍ടൈന്‍മെന്റും ഗെയിമുകളും ഡാന്‍സും ഒക്കെയുള്ള പരിപാടിയാണ് ഒരുക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07960212334, info@mauk.org
സ്ഥലത്തിന്റെ വിലാസം
Kerala House,
Romford Rd,
London E12 5AD
More Latest News
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം, ചാക്ക് നിറയെ രണ്ട് ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊടുത്ത് ഭര്‍ത്താവ്
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശമായി ചാക്ക് നിറയെ നാണയങ്ങള്‍ നല്‍കിയ ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശി ആണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കോയമ്പത്തൂരിലെ അഡീഷണല്‍ കുടുംബ കോടതിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ വര്‍ഷം ആണ് ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കുകയും ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് നാണയങ്ങള്‍ ചാക്കിലാക്കി കോള്‍ ടാക്‌സി ഉടമയായ ഇയാള്‍ കോടതിയിലെത്തിയത്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ 37 -കാരനായ ഇയാള്‍ കോടതി മുറിയില്‍ നിന്നും ചാക്കിലാക്കിയ നാണയങ്ങളുമായി തിരികെ തന്റെ വാഹനത്തിന് അരികിലേക്ക് വരുന്നത് കാണാം. കോടതി നിര്‍ദ്ദേശിച്ച 2 ലക്ഷം രൂപയില്‍ 80,000 രൂപയാണ് ഇയാള്‍ നാണയങ്ങളായി കോടതിയില്‍ കൊണ്ടുവന്നത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളും നോട്ടുകളും ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്.
എന്നാല്‍, ഇയാളുടെ പ്രവൃത്തിയില്‍ കോടതി അസംതൃപ്തി പ്രകടിപ്പിക്കുകയും പണം നോട്ടുകളായി നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ പിന്നീട് നാണയങ്ങള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ നല്‍കി. ബാക്കി തുകയായ 1.2 ലക്ഷം രൂപ ഉടന്‍ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
32 വര്‍ഷമായി തുടങ്ങിയ ഒരു ഹോബി വളര്‍ന്ന് വളര്‍ന്ന് 160 കിലോ ഭാരമായി, വളരെ കൗതുകകരമായ റബര്‍ബാന്റ് ശേഖരണവുമായി 66കാരന്‍
പലര്‍ക്കും പലവിധത്തിലുള്ള ഹോബികള്‍ ഉണ്ടാകും. എന്നാല്‍ കൊച്ചി സ്വദേശിയായ 66 കാരന് കഴിഞ്ഞ 32 കൊല്ലമായി ഉള്ളത് വളരെ വിചിത്രമാണ് എന്നാല്‍ വളറെ കൗതുകം നിറഞ്ഞ ഹോബിയാണ്.
ആലുവ മുപ്പത്തടം സ്വദേശി പി. കൃഷ്ണനാണ് വളരെ വെറൈറ്റിയായ കളക്ഷന്‍ ആരംഭിച്ചത്. 66 വയസ്സുകാരനാണ് കൃഷ്ണന്‍. കൗതുകത്തിന് ശേഖരിച്ച് തുടങ്ങിയതാണ് റബ്ബര്‍ ബാന്റ്. ഇപ്പോഴിതാ ആ റബര്‍ ബാന്‍ന്റകള്‍ കോര്‍ത്തുകെട്ടി മുന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാരന്‍ നിര്‍മ്മിച്ച പന്തിന് ഭാരം 160 കിലോ ആണ്.
32 വര്‍ഷത്തെ പരിശ്രമം ആണ് ഇത്. .1992ല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ ജോലി ലഭിച്ച് തിരുവനന്തപുരത്ത് എത്തിയതു മുതലാണ് കൃഷ്ണന്‍ റബര്‍ ബാന്‍ഡ് ശേഖരണവും പന്തുണ്ടാക്കലും തുടങ്ങിയത്.
15കിലോയെത്തിയപ്പോള്‍ പന്ത് ഓഫീസില്‍നിന്ന് വീട്ടിലേക്കു മാറ്റി. ശേഖരിക്കുന്ന റബര്‍ ബാന്‍ഡുകള്‍ വീട്ടിലേക്കു കൊണ്ടുവരും. 2018ല്‍ വിരമിക്കുംവരെ ഇത് തുടര്‍ന്നു.
ഭാര്യ ഇന്ദുലേഖ, മക്കളായ യദുകൃഷ്ണന്‍, കൃഷ്ണേന്ദു, മരുമകന്‍ വിഷ്ണു എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. 90 കിലോ ഭാരമുള്ളപ്പോള്‍ കൃഷ്ണന്‍ പന്ത് ഒരു എക്സിബിഷനില്‍ വച്ചിരുന്നു.
റബര്‍ ബാന്‍ഡുകള്‍ ആദ്യം കഴുകി അണുവിമുക്തമാക്കും. വെയിലത്തുവച്ച് ഉണക്കി ചങ്ങലപോലെ കൂട്ടിക്കെട്ടും. ഇത് പിന്നീട് പന്തിലുള്ള റബര്‍ ബാന്‍ഡുമായി ചേര്‍ത്ത് ചുറ്റിക്കെട്ടും.
'ഒന്നും ശാശ്വതമായി നിലനില്‍ക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്' ചുവന്ന സാരിയില്‍ പുതിയ ചിത്രങ്ങളുമായി വരദ
ജിഷിന്‍ വരദ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്നു. എന്നാല്‍ ഇരുവരും വിവാഹ മോചിതരാവുകയും രണ്ട് പോരും അവരുവരുടെ ജീവിതത്തില്‍ തിരക്കിലാവുകയും ചെയ്തു. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇരുവരും വാര്‍ത്തകളില്‍ നിറയുകയാണ്.
ജിഷിന്‍ നടി അമേയയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതോടെയാണ് എല്ലാം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ വന്നിരുന്നു. അതിന് ശേഷമാണ് ജിഷിനും വരദയും തമ്മില്‍ ഉള്ള വിവാഹ മോചനത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്.
ഇപ്പാഴിതാ ചുവപ്പ് സാരിയില്‍ വരദ പങ്കുെവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ' ഒന്നും ശാശ്വതമായി നിലനില്‍ക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്. നമ്മുടെ ഉളളിലെ സ്നേഹത്തെ പ്രണയിക്കാന്‍ നമ്മള്‍ പഠിക്കണം, എങ്കില്‍ മാത്രമേ ജീവിക്കുന്ന ഓരോ നിമിഷവും ...' , എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
അടുത്തിടെ സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ സമീപകാലത്ത് നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജിഷിനും അമേയയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
'തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്, യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രം' അല്ലു അര്‍ജുന്‍
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങാണ് നടന്‍ അല്ലു അര്‍ജുന് എതിരായി വരുന്നത്. നടന്‍ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത് എന്നാണ് താരം പറഞ്ഞത്.
അല്ലുവിന്റെ വാക്കുകള്‍ ഇങ്ങനെ
'ഞാന്‍ ഏതെങ്കിലും ഒരു വ്യക്തിയേയോ രാഷ്ട്രീയപാര്‍ട്ടിയേയോ കുറ്റം പറയാനായി എത്തിയതല്ല. ഒരുപാട് തെറ്റായ ആരോപണങ്ങളും വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ഞാന്‍ അപമാനിതനാണ്. 20 വര്‍ഷംകൊണ്ട് ഞാന്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത്.'
'ഈ സിനിമയ്ക്ക് വേണ്ട് മൂന്ന് വര്‍ഷമാണ് ഞാന്‍ ചെലവഴിച്ചത്. അത് കാണാനായാണ് ഞാന്‍ പോയത്. ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത് അങ്ങനെയാണ്. എന്റെ സ്വന്തം സിനിമകള്‍ തിയറ്ററില്‍ കാണുക എന്നത് എനിക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ ഏഴ് സിനിമകള്‍ ഞാനവിടെ കണ്ടിട്ടുണ്ട്. റോഡ് ഷോയോ റാലിയോ ഒന്നും ഞാന്‍ നടത്തിയിട്ടില്ല. പുറത്തു നില്‍ക്കുന്ന ആരാധകരെ ബഹുമാനിക്കുന്നതിനായി കൈ വീശി കാണിച്ചു. എന്നെ കണ്ട് കഴിഞ്ഞാല്‍ അവര്‍ വഴിമാറി തരും. അപ്പോള്‍ കാറിന് കടന്നുപോകാനാവും. പുറത്തു നല്ല തിരക്കുണ്ടെന്നും ഉടന്‍ പോകണം എന്നും എന്നോട് പറഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പോവുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥനും എന്റെ അടുത്ത് വന്ന് ഒന്നും പറഞ്ഞിട്ടില്ല. യുവതി മരിച്ച വിവരം അറിയുന്നത് രാവിലെയാണ്.'
'എന്റെ ഉദ്ദേശം നല്ലതായിരുന്നു. പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിന്റെ അത്ര പ്രായമുള്ള എന്റെ രണ്ട് മക്കളെ അവിടെ നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ പോയത്. എനിക്കെതിരെ കേസെടുത്തതിനാണ് കുഞ്ഞിനെ കാണാന്‍ പോവാതിരുന്നത്. എനിക്ക് ആ കുഞ്ഞിനെ കാണണമെന്നുണ്ട്. എന്റെ അച്ഛനേയും സിനിമയുടെ നിര്‍മാതാവിനേയും സംവിധായകനേയുമെല്ലാം ഞാന്‍ അവിടെ പറഞ്ഞുവിട്ടു. ഞാന്‍ ആഘോഷിക്കേണ്ട സമയമാണ് ഇത്. സന്തോഷത്തോടെയിരിക്കേണ്ട സമയം. പക്ഷേ കഴിഞ്ഞ 15 ദിവസമായി എനിക്ക് എവിടെയും പോകാന്‍ സാധിച്ചിട്ടില്ല. നിയമപരമായി എനിക്കെവിടെയും പോവാനാവില്ല. ഞാന്‍ ക്ഷീണിതനാണ്.'- അല്ലു അര്‍ജുന്‍ പറഞ്ഞു.
അഭിമാനം: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ചിത്രവും
ന്യൂയോര്‍ക്: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഈ വര്‍ഷത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഈ വര്‍ഷത്തെ തന്റെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയാണ് ഒബാമ സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്. മലയാളിയായ കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച്, പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ആണ് ഒബാമയുടെ പട്ടികയിലെ ആദ്യ ചിത്രം.
പത്തു സിനിമകളുടെ പട്ടികയാണ് ഒബാമ പങ്കുവെച്ചിരിക്കുന്നത്. കോണ്‍ക്ലേവ്, ദ പിയാനോ ലെസണ്‍, ദ പ്രൊമിസ്ഡ് ലാന്‍ഡ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഡ്യൂണ്‍: പാര്‍ട്ട് 2, അനോറ, ദിദി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ടപെട്ട മറ്റ് സിനിമകള്‍. വലിയ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു.
പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.' എണ്‍പതു ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാടും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.