തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തതാണ്. എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ കേമനായ തേനിനെ കുറിച്ച് അറിയോ? ശരിക്കും ഔഷധക്കലവറ എന്ന് പറയാവുന്ന തേന്‍.
കിലോഗ്രാമിന് ലക്ഷങ്ങള്‍ വിലയുള്ള തേനിനെ കുറിച്ചുള്ള വിവരമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള തേന്‍.
സുഗന്ധത്തിനും പരിശുദ്ധിക്കും പേര് കേട്ട ഈ തേന്‍ എല്‍വിഷ് തേന്‍ എന്നാണ് അറിയപ്പെടുത്തത്. ലോകത്തില്‍ ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും ശുദ്ധമായ തേന്‍ ആണിത്. സാധാരണ തേന്‍ പോലെ മധുരമുള്ളതല്ല, അല്‍പ്പം കയ്പുള്ളതും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ് എന്നതാണ് ഈ തേനിന്റെ ഏറ്റവും പ്രത്യേകത. ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ്.
തുര്‍ക്കിയിലെ ആര്‍ട്വിന്‍ സിറ്റിയിലെ 1800 മീറ്റര്‍ താഴ്ചയുള്ള ഒരു ഗുഹയില്‍ നിന്നുമാണ് ഇത് എടുക്കുന്നത്. കരിങ്കടല്‍ മേഖലയായ അര്‍ഹാവിയില്‍, പുറംലോകത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത പര്‍വതങ്ങളില്‍ കൂടുകൂട്ടുന്ന കാട്ടുതേനീച്ചകളാണ് എല്‍വിഷ് തേനിന്റെ സ്രോതസ്സ്. ഔഷധഗുണമുള്ളതും തദ്ദേശീയവുമായ സസ്യങ്ങളില്‍ പരാഗണം നടത്തുന്ന വംശനാശം നേരിടുന്ന കൊക്കേഷ്യന്‍ കാട്ടുതേനീച്ചകളുടെ കോളനിയില്‍ നിന്നാണ് നാട്ടുകാര്‍ ഈ തേന്‍ സംഭരിക്കുന്നത്.
നൂറ്റാണ്ടുകളായി 'ദൈവങ്ങളുടെ അമൃത്' എന്നാണ് എല്‍വിഷ് തേന്‍ അറിയപ്പെടുന്നത്. ബിസി 17-ാം നൂറ്റാണ്ടിലെ തുര്‍ക്കിയിലെ 'കോള്‍ച്ചിസ് സാമ്രാജ്യ'കാലം തൊട്ട് പ്രശസ്തമാണ്. പുരാതന ലാസ് ഗോത്രങ്ങള്‍ രോഗങ്ങളെ സുഖപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വാര്‍ധക്യത്തെ ചെറുക്കാനും ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാനുമെല്ലാം ഈ തേന്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രേ. തലവേദനയും ഒഴിവാക്കാന്‍ സഹായിക്കാനും തേനിന് കഴിയുമത്രേ.