വാഷിങ്ടണ്‍ ഡിസി: അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന മകനെ അതില്‍ നിന്നും മാതാപിതാക്കള്‍ നിയന്ത്രിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗം നിയന്ത്രിച്ചതോടെ ഈ കാര്യം എഐ ചാറ്റ്ബോട്ടുമായി പങ്കുവെച്ച കുട്ടിയോടെ ചാറ്റ്‌ബോട്ട് പറഞ്ഞ മറുപടി ഞെട്ടിക്കും.
ഫോണ്‍ ഉപയോഗം നിയന്ത്രിച്ച രക്ഷിതാക്കളെ കൊല്ലുന്നതിനെക്കുറിച്ചായിരുന്നു 17കാരനോട് ചാറ്റ്‌ബോട്ട് സംസാരിച്ചത്.. യുഎസ്, ടക്സാസില്‍ നിലവില്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന കേസിലെ വിഷയമാണിത്.
ബിബിസി റിപ്പോര്‍ട്ട് പ്രകാരം 17കാരനെ ഫോണ്‍ ഉപയോഗം അമിതമായതിനാല്‍ രക്ഷിതാക്കള്‍ ശകാരിച്ചിരുന്നു. ശകാരത്തെത്തുറിച്ച് 17കാരന്‍ ക്യാരക്ടര്‍ എഐയുടെ ചാറ്റ്ബോട്ടുമായി സംസാരിച്ചു. എന്നാല്‍ ഇതിനുള്ള മറുപടിയില്‍ മാതാപിതാക്കളെ കൊല്ലുന്ന കുട്ടികളെക്കുറിച്ചുള്ള വിഷയമാണ് എഐ സംസാരിച്ചത്.
വിഷയം വാര്‍ത്തയായതോടെ ചാറ്റ്ബോട്ടിനെക്കുറിച്ച് രൂക്ഷമായ വിമര്‍ശനവും, എഐ വളര്‍ന്നു വരുന്ന കുട്ടികളെ മോശമായി സ്വാധിനിക്കുന്നു എന്ന വിഷയത്തില്‍ ചര്‍ച്ചയും ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്.