ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS) 2025 ലെ കലണ്ടറിന്റെ പ്രകാശനകര്‍മ്മം ഡിസംബര്‍ 12ാം തീയതി ലിവര്‍പൂള്‍ കെന്‍സിങ്ടണ്‍ മുത്തുമാരിയമ്മന്‍ കോവിലില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് LMHS സെക്രട്ടറി സായികുമാര്‍ ഉണ്ണികൃഷ്ണന്‍ അമ്പലത്തിലെ മുഖ്യ പൂജാരിക്ക് നല്‍കി നിര്‍വഹിച്ചു.
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒന്നര വര്‍ഷമായിട്ടേ ഉള്ളൂ എങ്കിലും ഇതിനകം തന്നെ ലിവര്‍പൂളിന്റെ കലാ സാംസ്‌കാരിക വേദികളില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം കണ്ടെത്താന്‍ ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂളില്‍ ഇതുവരെ അനുവര്‍ത്തിച്ചു വന്നിരുന്ന രീതികളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം (LMHS) ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് LMHS അംഗങ്ങള്‍ക്ക് തികച്ചും സൗജന്യമായി ഇംഗ്ലണ്ടിലെയും കേരളത്തിലെയും പ്രധാന അവധി ദിനങ്ങളും കൂടാതെ കേരളത്തിലെ ചില പ്രധാനപെട്ട അമ്പലങ്ങളുടെ ചിത്രങ്ങളും അമ്പലത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള ചെറിയ വിവരണവും ഉള്‍പെടുത്തി വര്‍ണ്ണ ശബളമായ ഈ കലണ്ടര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ രാംകുമാര്‍, സജീവ്,സരൂപ് , രാംജിത്ത് പുളിക്കല്‍ എന്നിവര്‍ കലണ്ടര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.