ഉപ്പും മുളകും എന്ന ഒറ്റ പരമ്പര മതി നീലു എന്ന നിഷ സാരംഗിനെ മനസ്സിലാകാന്‍. കുടുംബ പ്രേക്ഷകരില്‍ നിഷ സാരംഗ് അത്രയും പ്രേക്ഷകരില്‍ പ്രീതി നേടി കഴിഞ്ഞു. തന്റെ വിവാഹ ജീവിതത്തെ കുറിച്ച നിഷ നേരത്തെ സംസാരിച്ചിട്ടുണ്ട്.
വളരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തത കാര്യം താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. റിയല്‍ ലൈഫില്‍ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് താരം കടന്നു പോയിട്ടുള്ളത്.
10 ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടില്ലെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ബന്ധത്തില്‍ നിഷക്ക് രണ്ട് പെണ്‍മക്കളുണ്ട്. മക്കളൊക്ക വലുതായതോടെ നിഷ വീണ്ടും വിവാഹം കഴിക്കുമോയെന്ന് പല അഭിമുഖങ്ങളിലും ചോദ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. പക്ഷേ ഇനിയൊരു വിവാഹം തന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നായിരുന്നു നിഷ അ?ന്നൊക്കെ പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന് ആഗ്രഹം പങ്കുവെയ്ക്കുകയാണ് നിഷ. നമ്മളെ കേള്‍ക്കാനും നമുക്ക് മിണ്ടാനും ഒരാള് വേണമെന്നും കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണെന്നും നിഷ പറയുന്നു.
''ജീവിതത്തില്‍ ഒരാള്‍ കൂടി വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വലുതായി കഴിയുമ്പോള്‍ അവര്‍ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസിലാകണമെന്നില്ല, അവര്‍ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. നമ്മള്‍ ആ സമയത്ത് ഒറ്റക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇന്‍ഡസ്ട്രിയില്‍ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാന്‍. അത്രയും തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസില്‍ എന്നെ എനിക്ക് ഹാപ്പിയാക്കി നിര്‍ത്തിയാല്‍ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാന്‍ പറ്റൂ. അപ്പോ ഞാന്‍ എന്നെ നോക്കുകയല്ലേ വേണ്ടത്...'' നിഷ സാരംഗ് പറഞ്ഞു.