സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോകളിലൂടെ സംഗീത ലോകത്ത് എത്തിയ വ്യക്തിയാണ് അഞ്ജു ജോസഫ്. ഇപ്പോല്‍ തരാം വലിയൊരു ഗായിക ആണ്. കഴിഞ്ഞ മാസമാണ് അഞ്ജു വീണ്ടും വിവാഹിതയായത്. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് അഞ്ജു പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. ഞാന്‍ ഒരിക്കലും വിവാഹമോചനത്തെ പ്രമോട്ട് ചെയ്യില്ലെന്നാണ് അഞ്ജു പറയുന്നത്.
'ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാറുണ്ട്. നല്ല ബന്ധം പുലര്‍ത്തുന്ന ആളുകളാണ്. തല്ലിപ്പിരിഞ്ഞു പോകേണ്ട ആവശ്യം ഒന്നും ഇല്ലാലോ. നമ്മള് എല്ലാവരും മുതിര്‍ന്ന ആള്‍ക്കാരാണ്. വൈകാരികമായി പക്വത ഉള്ളവരാണ്. കാര്യങ്ങള്‍ തമ്മില്‍ സംസാരിച്ച് മാന്യമായി അവസാനിപ്പിക്കാമല്ലോ. ഞാന്‍ അന്ന് നല്കിയ അഭിമുഖത്തിന് ശേഷം ചിലര്‍ പറയുന്നത് കേട്ടിരുന്നു, ഇതൊക്കെ പറയാന്‍ എളുപ്പമാണ് എന്നെല്ലാം. പക്ഷെ, ഈ തല്ലിപ്പിരിഞ്ഞു പോകേണ്ട കാര്യമുണ്ടോ? നമുക്ക് വളരെ മാന്യമായിട്ട്, വളരെ എത്തിക്കല്‍ ആയിട്ട് അവസാനിപ്പിക്കാം. എത്ര മനോഹരമായി കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് പോകാന്‍ കഴിയും.
ഞാന്‍ ഒരിക്കലും വിവാഹമോചനത്തെ പ്രമോട്ട് ചെയ്യുന്നതല്ല. ജീവിതത്തില്‍ ഒരാള്‍ക്കും അത് നടക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ഒന്നാണ്. ശത്രുക്കള്‍ക്ക് പോലും നടക്കാതിരിക്കട്ടെ എന്നേ ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളൂ. കാരണം അത് അത്രയും നമ്മളെ വൈകാരികമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍, ഒരിക്കലും ആ ബന്ധത്തില്‍ നില്ക്കാന് സാധിക്കില്ല, ഡിവോഴ്സ് ചെയ്തു എന്നുണ്ടെങ്കില്‍ അതൊരിക്കലും തെറ്റായ ഒരു കാര്യവുമല്ല.' അഞ്ജു ജോസഫ് അഭിമുഖത്തില്‍ പറഞ്ഞു.
സ്റ്റാര്‍ മാജിക് ഷോ ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ ഷോകളുടെ ഡയറക്ടറായ അനൂപ് ജോണ്‍ ആണ് താരത്തിന്റെ ആദ്യ ഭര്‍ത്താവ്. അഞ്ച് വര്‍ഷത്തോളം അവര്‍ ഒന്നിച്ചു ജീവിച്ചതിന് ശേഷം വേര്‍പിരിയുകയായിരുന്നു. അതേസമയം, കഴിഞ്ഞ നവംബര്‍ 28-നാണ് അഞ്ജു ജോസഫും ആദിത്യ പരമേശ്വറും വിവാഹിതരാകുന്നത്. കുട്ടിക്കാലം മുതല്‍ താനും ആദിത്യയയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും കോവിഡിന് ശേഷമാണ് തങ്ങള്‍ അടുപ്പത്തില്‍ ആകുന്നതെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കളായിരുന്നതു കൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് പിരിഞ്ഞാല്‍ ആ സൗഹൃദവും നഷ്ടപ്പെട്ടു പോയാലോ എന്നൊരു പേടി ഉണ്ടായിരുന്നുവെന്നും, ആദ്യം ഇഷ്ടം പറഞ്ഞത് ആദിത്യയാണെന്നും താരം വ്യക്തമാക്കിയിരുന്നു.