![](https://britishpathram.com/malayalamNews/100726-uni.jpg)
ക്രിസ്മസ് ഒക്കെ ആയി. വടുകളില്‍ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും അലങ്കരിച്ച് തുടങ്ങി. കടകളില്‍ പലതരത്തില്‍ പല വര്‍ണ്ണത്തില്‍ ഉള്ള അലങ്കാരങ്ങളാണ് വന്നിരിക്കുന്നത്. ആ കൂട്ടത്തില്‍ ക്രിസ്മസ് ആഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. ഇതാ ഇവിടെ ഒരു ക്രിസ്മസ് ട്രീ ആണ് വൈറലാകുന്നത്.
ഇതാ വളരെ വിശേഷപ്പെട്ട ഒരു ക്രിസ്മസ് ട്രീയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീകളിലൊന്നായ ഇത് ജര്‍മ്മനിയിലാണ് അനാച്ഛാദനം ചെയ്തിരിക്കുന്നത്.
63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീക്ക് 5.5 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 47 കോടി രൂപയാണ് വില കണക്കാക്കുന്നത്. 2,024 വിയന്ന ഫില്‍ഹാര്‍മോണിക് ഗോള്‍ഡ് കോയിനുകള്‍ ഉപയോഗിച്ചാണത്രെ ഈ ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്.
മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ് ഈ വിശേഷപ്പെട്ട ക്രിസ്മസ് ട്രീ നിര്‍മ്മിച്ചിരിക്കുന്നത്. എത്ര തലമുറകള്‍ കഴിഞ്ഞാലും ഈ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്നാണ് പ്രോ ഔറം വക്താവായ ബെഞ്ചമിന്‍ സമ്മ പറയുന്നത്. സ്വര്‍ണത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ ഈ ക്രിസ്മസ് ട്രീ ഉയര്‍ത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ ക്രിസ്മസ് ട്രീ വില്‍ക്കാന്‍ വേണ്ടി നിര്‍മ്മിച്ചതല്ല. പ്രോ ഔറത്തിന്റെ 35 -ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണത്രെ ഇത് തയ്യാറാക്കിയിരിക്കുന്നത്.
More Latest News
കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു
![](https://britishpathram.com/malayalamNews/thumb/100860-uni.jpg)
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും
![](https://britishpathram.com/malayalamNews/thumb/100859-uni.jpg)
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/100858-uni.jpg)
'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്
![](https://britishpathram.com/malayalamNews/thumb/100857-uni.jpg)
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
![](https://britishpathram.com/malayalamNews/thumb/100856-uni.jpg)