വാഷിങ്ടണ്‍: എന്റര്‍ടൈന്‍മെന്റ് ആപ്ലിക്കേഷനായ ടിക് ടോകിന് നിരോധനമേര്‍പ്പെടുത്താന്‍ അമേരിക്ക. നിലവിലെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഈ ആപ് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായി ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെക്കും ടിക് ടോക് സി.ഇ.ഒ ഷോ ച്യുവിനും നോട്ടീസയച്ചു.
കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ച ബില്‍ പ്രകാരം ജനുവരി 19നകം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് ടിക് ടോകിന്റെ ഉടമസ്ഥതയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുന്‍കൂട്ടി കമ്പനിയെ അറിയിച്ചിരുന്നു.
ജനുവരിയില്‍ ട്രംപ് എത്തുമ്പോള്‍ നിരോധനം വരുമോ എന്ന് സൂചനയുണ്ട്. ആപ്പിളിനും ഗൂഗിളിനും അയച്ച കത്തുകളില്‍ അവരുടെ സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെങ്കില്‍ കമ്പനിക്ക് അയച്ച കത്തില്‍ നിയം പാലിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
സുരക്ഷാഭീഷണിയെ തുടര്‍ന്ന് ചൈനീസ് ആപായ ടിക് ടോക് ഉപഭോകതാക്കളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ടിക് ടോക് നിരോധിച്ചിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത് ടിക്ടോക്കിന് ഗുണകരമായേക്കാം എന്ന് സൂചനയുണ്ട്.