18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു >>> റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും >>> ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത് >>> 'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക് >>> ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ >>>
Home >> TECHNOLOGY
ഇനി എല്ലാം എളുപ്പം, ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

സ്വന്തം ലേഖകൻ

Story Dated: 2024-12-15

പുതിയ അപ്ഡേഷനുകളും ഫീച്ചറുകളും നല്‍കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്സാപ്പ്. ഇപ്പോള്‍ ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.

വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍ കൊണ്ടുവന്നതാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍. ഹൈ റെസലൂഷന്‍ വീഡിയോയിലൂടെ വീഡിയോ കോള്‍ അനുഭവവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്.

പപ്പി ഇയേഴ്സ്, അണ്ടര്‍ വാട്ടര്‍, കരോക്കെ മൈക്രോഫോണ്‍ തുടങ്ങി പത്ത് വീഡിയോ കോള്‍ എഫക്ടുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റില്‍നിന്ന് പ്രത്യേകം ആളുകളെ മാത്രം തിരഞ്ഞെടുത്ത് കോള്‍ ചെയ്യാനുള്ള സംവിധാനവും പുതുതായി നല്‍കുന്നുണ്ട്. ഡെസ്‌ക്ടോപ്പ് വാട്സാപ്പിലും ഏതാനും പുതിയ ഓപ്ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു കോള്‍ ചെയ്തുകൊണ്ടിരിക്കുമ്‌ബോള്‍ തന്നെ കോള്‍ ലിങ്ക് ഒരുക്കാനും മറ്റൊരു നമ്ബര്‍ ഡയല്‍ ചെയ്യാനുമുള്ള ഫീച്ചറാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍.

റിയല്‍ ടൈം ചാറ്റില്‍ ടൈപ്പിങ് ഇന്‍ഡിക്കേറ്റര്‍ അടുത്തിടെ വാട്സാപ്പില്‍ കൊണ്ടുവന്നിരുന്നു. വണ്‍-ടു-വണ്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ടൈപ്പ് ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടെയുള്ള ടൈപ്പിങ് ഇന്‍ഡിക്കേഷനാണ് നല്‍കുന്നത്. ഗ്രൂപ്പ് ചാറ്റുകളിലും മറ്റും ഒന്നിലധികം ആളുകള്‍ ഒരേസമയം ടൈപ്പ് ചെയ്യുമ്‌ബോഴാണ് ഈ ഫീച്ചര്‍ കൂടുതല്‍ ഉപകാരപ്രദമാകുന്നത് എന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്.

വോയിസ് മെസേജുകള്‍ അയയ്ക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി അടുത്തിടെ വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റുകളും വാട്സാപ്പില്‍ വന്നിരുന്നു. വോയിസ് മെസേജുകളുടെ ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കുന്നതാണ് ഈ സംവിധാനം.

More Latest News

കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു

കേംബ്രിജ്:  കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്ഡലച്ചിറപ്പ് മഹോത്സവും പ്രത്യേക അയ്യപ്പ പൂജയും ഭക്തിസാന്ദ്രമായി. പാപ്പുവര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടന്ന മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു. ഇത്തവണ അയ്യപ്പ ദര്‍ശനത്തിന് സാധിക്കാതെ പോയ ഭക്തന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേംബ്രിജിലെ മഹോത്സവം ഏറെ വിശേഷപ്പെട്ടത് ആയിരുന്നു. പണ്ഡിറ്റിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നതത്. ഭഗവാന്റെ തിരുമുമ്പില്‍ ഭക്തിഗാന സുധ ആലപിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള കലാകാരന്മാര്‍ പങ്കെടുത്തു ആഘോഷത്തിന് മാറ്റുകൂട്ടി. അര്‍ച്ചന, പടിപൂജ, താലപ്പൊലി, ഐശ്വര്യപൂജ, ഗണപതി പൂജ എന്നിവ ചടങ്ങില്‍ ഉണ്ടായിരുന്നു. 2025 മാര്‍ച്ച് ഒന്നിന് മഹാശിവരാത്രി മഹോത്സവം കൊണ്ടാടുവാന്‍ സംഘാടകസമിതി തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു നായര്‍ +447846400712, പ്രശാന്ത് +447727006192, ശാലിനി ഗോപിനാഥ് +447436376883.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം റെക്സം വാര്‍ മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി നാലിന് ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സാന്താ മാര്‍ച്ചോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സാന്താമാര്‍ച്ചില്‍ ക്രിസ്മസ് സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് കടന്നുപോകും. തുടര്‍ന്ന് ഹാളില്‍ നടക്കുന്ന ക്രിസ്മസ് പരിപാടികള്‍ക്ക് റെക്സം ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. പിന്നാലെ വിശിഷ്ടാതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് വൈന്‍ വിതരണം ചെയ്ത് ആശംസകള്‍ നേരും. തുടര്‍ന്ന് ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകി ആടിത്തിമിര്‍ക്കാന്‍ സംഗീത ദിശയും ഡിജെയും പുതു അനുഭവമായി മാറും. നേറ്റിവിറ്റി സ്‌കിറ്റ്, ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, കരോള്‍ സോങ്, ഇമ്പമേറുന്ന ഗാനങ്ങള്‍ തുടങ്ങിയവ ഏവര്‍ക്കും ആകാംഷ നല്‍കുന്നതാണ്. കൂടാതെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഫയര്‍ വര്‍ക്സ് നാവില്‍ രുചി പകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റൈല്‍ ഭക്ഷണവും, ഈവനിംഗ് സ്നാക്സ്, കോഫീ, ടീ എന്നിവ ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുതരും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും അവരുടെ പുതുവര്‍ഷത്തിലെ ഭാഗ്യം പരീക്ഷിക്കാന്‍ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ ആണ് വിവിധ വ്യക്തികളും, പ്രസ്ഥാനങ്ങളും, കേരളാ കമ്മ്യൂണിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക. ഏവരുടെയും മനം കവരുന്ന  വിവിധ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലേലം ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും സൗഹൃദപരമായ വീറും വാശിയും ഉള്‍ക്കൊണ്ട് ഏവര്‍ക്കും സമ്മാനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ ബന്ധപ്പെടുക: Ancy Midhun  -07570 664957 Praveen Kumar -07768133237 Mahesh - 07721791139 Rani Varghese -07767279996 ഹാളിന്റെ വിലാസം Wrexham War Memorial Hall, Bodhyfryd, Wrexham LL12 7AG

ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്

ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍. മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറക്കുന്നത്. ചില മാനേജ്‌മെന്റ് റോളുകള്‍ മാനേജ്‌മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും മറ്റൊരു ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. 2022 സെപ്റ്റംബറിലും ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലെ പിരിച്ചുവിടലുകള്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. അന്ന് 12,000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ഇത് ബാധിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഓപ്പണ്‍ എഐ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എഐ കമ്പനികള്‍ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി, സെര്‍ച്ച് പോലുള്ള മേഖലകളില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ജെമിനി മോഡല്‍ സീരീസ് ഇറക്കി ഈ മേഖലയില്‍ ശക്തമായ പ്രകടനം ഗൂഗിളും കാഴ്ചവെക്കുന്നുണ്ട്.

'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്

ടെക് ലോകത്ത് ഇപ്പോഴത്തെ വാര്‍ത്തകളില്‍ ഒന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞ ഒരു കാര്യം. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. ഈ അഭിപ്രായം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയായിരുന്നു. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും ഇത് ഒട്ടും ആകര്‍ഷകമല്ലെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. ട്രെന്‍ഡിംഗ് വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത്. ഇത് കാലഹരണപ്പെട്ടുവെന്നാണ് ഇപ്പോഴ് പലരുടേയും അഭിപ്രായം. ബ്രേക്കിംഗ് ന്യൂസുകളോ വൈറല്‍ ട്രെന്‍ഡുകളോ പ്രധാന ചര്‍ച്ചകളോ എന്തും ആകട്ടെ ഹാഷ്ടാഗിന്റെ സഹായമില്ലാതെ എക്സിന്റെ അല്‍ഗോരിതങ്ങള്‍ക്ക് ഉള്ളടക്കം ഓര്‍ഗാനിക് ആയി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. അതിനാല്‍ തന്നെ ഹാഷ്ടാഗ് അനാവശ്യമായ ഒരു ബാധ്യതയാണ് ഇപ്പോള്‍ ട്വീറ്റുകളിലെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍.

ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ബര്‍ലിന്‍: ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബ് എന്നാണ് പേരെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആഭ്യന്തര മന്ത്രി നാന്‍സി ഫെസറും ശനിയാഴ്ച മാഗ്ഡെബര്‍ഗ് സന്ദര്‍ശിച്ചു.

Other News in this category

  • 'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്
  • ഈ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കായി ഒരു ആനിമേറ്റഡ് വീഡിയോ അയച്ചാലോ? ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കി വാട്‌സ്ആപ്പ്
  • ഇനി വാട്‌സ്ആപ്പിലും ചാറ്റ് ജിപിടി ലഭ്യമാകും, പുതിയ പരീക്ഷണവുമായി ഓപ്പണ്‍ എഐ, പ്രത്യേക അക്കൗണ്ടോ ആപ്പോ ആവശ്യമില്ല
  • ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി ആരാണെന്ന് അറിയോ? കൗതുകം ഉണര്‍ത്തുന്ന ആ കാര്യം ഇങ്ങനെ
  • നിരോധിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും, അമേരിക്കയില്‍ വിലക്ക് മറികടക്കാന്‍ അവസാന ശ്രമവുമായി ടിക്ക് ടേക്ക്
  • വാട്‌സ്ആപ്പില്‍ നമ്പര്‍ സേവ് ചെയ്തില്ലേ? ഇല്ലെങ്കിലും ഇനി വാട്‌സ്ആപ്പ് കോള്‍ വിളിക്കാം, ഇതാ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • ഗ്രോക് 2 ചാറ്റ്‌ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാന്‍ മസ്‌ക്, എക്‌സിലൂടെ പുതിയ പതിപ്പ് പുറത്തിറക്കുന്ന വിവരം അറിയിച്ച് മസ്‌ക്
  • വാട്‌സ്ആപ്പില്‍ വരുന്ന ഇംഗ്ലീഷ് മെസേജുകള്‍ നിങ്ങളെ കുഴയ്ക്കാറുണ്ടോ? വാട്‌സ്ആപ്പ് തന്നെ പരിഹാരം കണ്ടെത്തി, ട്രാസ്ലേറ്റര്‍ ഫീച്ചര്‍ വരുന്നു
  • ഇനി മുതല്‍ ഒമാനിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാം, അവസരം ഒരുക്കി വാട്‌സ്ആപ്പ്
  • അയാള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഇനി നിങ്ങള്‍ക്ക് കണ്ടു പിടിക്കാം, ഒരാളുടെ മാനസീകാവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്ന കണ്ടുപിടുത്തവുമായി ഗവേഷകര്‍
  • Most Read

    British Pathram Recommends