മലയാളി പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയുടെ മുഖമുദ്ര തന്നെ രഞ്ജിനി ഹരിദാസ് ആയിരുന്നു. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തിയ ഒരു പ്രത്യേകമായ ശൈലിക്ക് തുടക്കം കുറിച്ച രഞ്ജിനി ഹരിദാസ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
നിരവധി ആരാധകരെ ആയിരുന്നു രഞ്ജിനി സ്വന്തമാക്കിയത്. താരത്തിന്റെ വാര്‍ത്തകള്‍ എല്ലാം വളരെയധികം ഇഷ്ടമായിരുന്നു. താന്‍ ഒരു വര്‍ഷം മുമ്പേ നേരിട്ട ചില ഘട്ടങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. ഞാന്‍ ഇന്റര്‍വ്യൂകളൊന്നും നല്‍കുന്നില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ചൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. ഒരു ഹാപ്പി പ്ലേസില്‍ ആയിരുന്നില്ല ജീവിതത്തില്‍ ഞാന്‍.
എനിക്ക് എന്നെ ഇങ്ങനെ ഊര്‍ജ്വസ്വലയായി ആളുകള്‍ കണ്ടാല്‍ മതി. ഒന്നര വര്‍ഷം മുമ്പ് തന്റെ എനര്‍ജി ലെവല്‍ വേറെ ആയിരുന്നെന്നും രഞ്ജിനി പറഞ്ഞു. കരിയറില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാത്തതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാന്‍ താല്‍പര്യമുള്ളവര്‍ ചെയ്‌തോട്ടെ. അതില്‍ പ്രശ്‌നമില്ല.
പക്ഷെ താന്‍ നോ പറയുമ്പോള്‍ അവസരം നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. അങ്ങനെ എത്രയോ അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ കരിയറില്‍ താനെവിടെയോ എത്തിയേനെയെന്നും രഞ്ജിനി ഹരിദാസ് ചിരിയോടെ പറഞ്ഞു. നാല്‍പതുകളില്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.