ഉപഭോക്താക്കള്‍ക്ക് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ എയര്‍ടെല്‍ ഒട്ടും പിന്നിലല്ല. ഇപ്പോള്‍ വീണ്ടും പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. ദിവസവും രണ്ട് ജിബി ഡാറ്റയും മറ്റ് ആനൂകൂല്യങ്ങളും അടങ്ങുന്ന 28 ദിവസ വാലിഡിറ്റിയിലുള്ള 398 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് എയര്‍ടെല്‍ കൊണ്ടുവന്നിരിക്കുന്നത്.
അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോള്‍, സൗജന്യ റോമിംഗ്, ദിവസവും 2 ജിബി 5ജി ഡാറ്റ, ദിവസംതോറും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയാണ് പുതിയ 398 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ഉള്ളത്. 28 ദിവസത്തേക്ക് ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സേവനവും ഈ പ്ലാനില്‍ ലഭിക്കും.
ഒരൊറ്റ ഡിവൈസില്‍ മാത്രമായിരിക്കും ഹോട്ട്സ്റ്റാര്‍ ലഭിക്കുക. മൂന്ന് മാസത്തേക്ക് ഹോട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ എടുക്കണമെങ്കില്‍ 149 രൂപ നല്‍കേണ്ട സ്ഥാനത്താണ് എയര്‍ടെല്‍ വമ്പന്‍ ഓഫര്‍ വച്ചുനീട്ടിയിരിക്കുന്നത്.