ഗ്രോക് 2 ചാറ്റ്‌ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാന്‍ മസ്‌ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട്അപ്പായ എക്‌സ് എഐയാണ് ഇത് പുറത്തിറക്കുന്നത്.
എക്സിലൂടെയാണ് കമ്പനി ഗ്രോക് 2 ചാറ്റ്‌ബോട്ടിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്ന വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാറ്റ്‌ബോട്ടിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് വിജയകരമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രോക് 2 ചാറ്റ്‌ബോട്ടിന്റെ സേവനം ഏവര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം മസ്‌ക് എക്സില്‍ കുറിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ വിറ്റി എഐ അസിസ്റ്റന്റായി പുറത്തിറങ്ങിയ ഈ സേവനം പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രാമാണ് ലഭ്യമായിരുന്നത്. ഈ സേവനത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ആവാം മസ്‌ക് സേവനം ചാറ്റ്‌ബോട്ടിന്റെ സേവനം സൗജന്യമാക്കുന്നത് എന്നുവേണമെങ്കില്‍ കരുതാം.