ഡബ്ലിന്‍ : അയര്‍ലാഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃത്വത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 12ന് നടക്കും. അയ്യപ്പനെ കണ്ട് തൊഴുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക അയ്യപ്പ പൂജകള്‍ ആരംഭിക്കും.
ഡബ്ലിന്‍ ബല്ലിമൗണ്ടിലുള്ള വിഎച്ച്‌സിസിഐ ക്ഷേത്രത്തില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. നെയ്യഭിഷേകം, പുഷ്പാഭിഷേകം, ഭസ്മാഭിഷേകം, പായസ നിവേദ്യം എന്നിവയും സത്ഗമയ ഭജന്‍സിന്റെ ഭക്തിഗാനസുധ, ചിന്തുപാട്ട്, പടിപൂജ, മഹാദീപാരാധന, തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കും.
ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃത്വത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 12ന് നടക്കും. അയ്യപ്പനെ കണ്ട് തൊഴുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക അയ്യപ്പ പൂജകള്‍ ആരംഭിക്കും.
ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതും നീരാഞ്ജനം വഴിപാടിനായി പണമടച്ച് പ്രത്യേകം രസീത് എടുക്കേണ്ടതുമാണ്. ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോം ലിങ്കില്‍ ജനുവരി ഏഴിന് മുന്‍പായി എല്ലാവരും വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രത്യേകം അറിയിക്കുന്നു:
വിവരങ്ങള്‍ക്ക്: 0873226832, 0876411374, 0877818318, 0871320706