18
MAR 2021
THURSDAY
1 GBP =106.75 INR
1 USD =84.94 INR
1 EUR .=88.58 INR
breaking news : സ്കോട്ട്ലാൻഡിലെ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച കഴിയുന്നു.. തുമ്പൊന്നും കിട്ടാതെ പോലീസ്; യുവതി ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുത്തെന്നും നിരീക്ഷണം; യുകെയിൽ കാണാതാകുന്ന കൗമാരക്കാരുടേയും യുവതികളുടേയും എണ്ണം പെരുകുന്നു >>> മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടിയുടെ ആശുപത്രിയില്‍, എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ >>> ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടം: മരണം 14 ആയി, അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍ >>> ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്ലാസ്സ് റൂമില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിയുടെ കാലില്‍ പാമ്പുകടിയേറ്റു, കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത് >>> ഈ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് ചിരിയുടെ വെടിക്കെട്ടൊരുക്കാന്‍ നിമ, നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികള്‍ ഒരുക്കത്തില്‍ >>>
Home >> Channels
'ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ, അതു കഴിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകുപ്പ് ഉണ്ടാകും' സ്റ്റാര്‍ മാജിക്ക് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ലക്ഷ്മി നക്ഷത്ര

സ്വന്തം ലേഖകൻ

Story Dated: 2024-12-17

സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഏഴ് വര്‍ഷത്തോളം കടന്ന സ്റ്റാര്‍ മാജിക്ക് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്.

ലക്ഷ്മി നക്ഷത്രയെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ആണ് പുറത്ത് വന്നത്. കൊല്ലം സുധിയുടെ മരണത്തോടെ ആ കുടുംബത്തെ വിറ്റാണ് ലക്ഷ്മി ജീവിക്കുന്നത് എന്നാണ് വിമര്‍ശനങ്ങളില്‍ കൂടുതലും ആയി കേള്‍ക്കുന്നത്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടിയും സ്റ്റാര്‍ മാജിക്ക് നിറുത്തുന്നതിനെ കുറിച്ചും പറയുകയാണ് ലക്ഷ്മി നക്ഷത്ര.

''നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും. ഞാന്‍ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം ഓര്‍ത്താല്‍ മതി. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കില്‍ മോശം പറഞ്ഞവരോ അവര്‍ എന്ത് ചെയ്‌തെന്നു മാത്രം ആലോചിക്കുക.

എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകള്‍ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കല്‍ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ എന്നോട് പറഞ്ഞു. ഒരു തോര്‍ത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യില്‍ ഉള്ളത്. ആ തോര്‍ത്തുമായി അവര്‍ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.

രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നതും. അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവര്‍ത്തകരുടെ പ്രതികരണം, ഞാന്‍ അവരെപ്പോലെ അല്ല. പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റിയൂഡ്.

ഏഴുവര്‍ഷമായി ആ പരിപാടി തുടങ്ങിയിട്ട്. നിങ്ങളൊക്കെ തന്നെ പറയുന്നുണ്ട്, ഞങ്ങള്‍ക്കു മാറ്റം വേണം എന്നൊക്കെ. ഒരു മാറ്റം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകുപ്പ് ഉണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.

വീട്ടിലെ ഒരംഗമായാണ് ആളുകള്‍ എന്നെ കാണുന്നത്. ആ സ്‌നേഹവും പരിഗണനയുമൊക്കെ ഉറപ്പായും ഈ പരിപാടിയിലൂടെ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും ഉറപ്പായും ആരാധകരോട് ഉണ്ട്. പിന്നെ മിണ്ടി കഴിഞ്ഞാല്‍ എന്നെ എയറില്‍ ആക്കുന്ന ചില ആളുകള്‍ ഉണ്ട്. ഇപ്പോള്‍ അതും ട്രെന്‍ഡ് ആണ്. അതുകൊണ്ട് ഞാന്‍ അതും ആസ്വദിക്കുന്നു.''-ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍.

More Latest News

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടിയുടെ ആശുപത്രിയില്‍, എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും ആയ എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍. എം.ടി.വാസുദേവന്‍ നായര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടിരിക്കുകയാണ് കേരളം. ഈ മാസം 15നാണ് എം.ടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ ഐ.സി.യുവിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എം.ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതേസമയം,? ഹൃദയ മിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മന്ത്രി എ.കെ.ശശീന്ദ്രന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്.

ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടം: മരണം 14 ആയി, അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍

രാജസ്ഥാന്‍: ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ മരണം 14 ആയി. അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. വെള്ളിയാഴ്ച രാവിലെ, ജയ്പൂര്‍-അജ്മീര്‍ റൂട്ടില്‍ എല്‍പിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. 14 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ഭാന്‍ക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുകയും പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു, നിരവധി ട്രക്കുകളും ട്രോളികളും കത്തിനശിച്ചു. ഭാന്‍ക്രോട്ടയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. 14 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്ലാസ്സ് റൂമില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിയുടെ കാലില്‍ പാമ്പുകടിയേറ്റു, കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ്സ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആണ് പാമ്പുകടിയേറ്റത്. കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിക്കുകയായിരുന്നു. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയോടെ ക്ലാസ്സ് മുറിയില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്‌കൂള്‍ പരീക്ഷകളെല്ലാം കഴിഞ്ഞ് എല്ലാവര്‍ക്കും ഇന്നലെയാണ് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കുന്നത്. അതിനാല്‍ തന്നെ പല സ്‌കൂളുകള്‍ക്കും ഇന്നലെയായിരുന്നു ക്രിസ്മസ് സെലിബ്രേഷന്‍. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെ ആയിരുന്നു ക്രിസ്മസ് സെലിബ്രേഷന്‍. കുട്ടികളെല്ലാം സെലിബ്രേഷന്റെ ഭാഗമായുള്ള തയ്യാറെടുപ്പായിരുന്നു. ഇതിനിടെ ആണ് ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിക്കുന്നത്. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ആണ് സംഭവം നടക്കുന്നത്. കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സംഭവം. മറ്റ് കുട്ടികള്‍ പാമ്പ് ആഖ്രകമിച്ചില്ല. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി അടിച്ചു കൊല്ലുകയും ആിരുന്നു. നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി ഒബ്സര്‍വേഷനിലാണ്. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് ചിരിയുടെ വെടിക്കെട്ടൊരുക്കാന്‍ നിമ, നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികള്‍ ഒരുക്കത്തില്‍

നിമ ഓണം 2024-ന്റെ മഹത്തായ വിജയത്തിന് ശേഷം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം 2025 ജനുവരി രണ്ടിന് ഗിര്‍ഡ്വുഡ് കമ്മ്യൂണിറ്റി ഹബ്ബില്‍ വൈകുന്നേരം നാലു മണിക്ക് നടക്കും. മിമിക്രിയിലെ രാജകുമാരനായ മഹേഷ് കുഞ്ഞുമോന്‍, സണ്‍ ടിവിയിലെയും വിജയ് ടിവിയിലെ സൂപ്പര്‍ സിംഗര്‍ പ്രോഗ്രാമിലെയും വിജയിയായ വിഷ്ണു വര്‍ദ്ധന്‍, ദിലീപ് കലാഭവന്‍ എന്നിവര്‍ അണിനിരക്കുന്ന അയര്‍ലണ്ടിലെയും യുകെയിലെയും എക്കാലത്തെയും മികച്ച ഷോകളിലൊന്നാണ് വേദിയിലെത്തുന്നത്.

ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

ബിര്‍മിംഗ്ഹാം: ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷന്‍ അടിസ്ഥാനമായി 150ല്‍ അധികം കേന്ദ്രങ്ങളില്‍ ക്രിസ്മസ് രാത്രിയില്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളും, ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആര്‍.ഒ അറിയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം, മിഷന്‍ ഡയറക്ടര്‍മാരുടെ കോണ്‍ടാക്ട് ഡീറ്റെയില്‍സ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം എന്നിവ റീജിയന്‍ തിരിച്ചു തയ്യാറാക്കിയത് താഴെ നല്‍കുന്നു.

Other News in this category

  • 'ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും' പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ച് അമൃത സുരേഷ്
  • 'ചെറുപ്പക്കാരുടേത് പോലെ അല്ല പ്രായമായവരുടെ പ്രണയം വ്യത്യസ്തമാണ്, അവര്‍ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല' നിഷ സാരംഗ് പറയുന്നു
  • 'ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു, ജിഷിന്റെയും അമേയയുടേയും മിറര്‍ സെല്‍ഫി ചിത്രങ്ങള്‍ വൈറല്‍
  • 'ഈ വര്‍ഷത്തെ എല്ലാ സങ്കടങ്ങള്‍ക്കിടയിലും നീ എനിക്ക് തലചായ്ക്കാന്‍ ഒരിടം തന്നു, യു ഇഡിയറ്റ്' വീഡിയോ പങ്കുവെച്ച് ജാസ്മിന്‍ ഗബ്രിയെ കുറിച്ച്
  • 'അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാന്‍ താല്‍പര്യമുള്ളവര്‍ ചെയ്‌തോട്ടെ പ്രശ്‌നമില്ല, പക്ഷെ ഞാന്‍ നോ പറയുമ്പോള്‍ അവസരം നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല' രഞ്ജിനി ഹരിദാസ്
  • 'ഞാന്‍ ഒരിക്കലും വിവാഹമോചനത്തെ പ്രമോട്ട് ചെയ്യില്ല, ജീവിതത്തില്‍ ഒരാള്‍ക്കും അത് നടക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' അഞ്ചു ജോസഫ്
  • 'ജീവിതത്തില്‍ ഒരാള്‍ കൂടി വേണം, നമ്മളെ കേള്‍ക്കാനും നമുക്ക് മിണ്ടാനും ഒരാള് വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്' ഉപ്പും മുളകിലെ നീലു മനസ്സ് തുറക്കുന്നു
  • 'ഡിവോഴ്‌സിന് ശേഷം മകനെ കണ്ടത് ഒറ്റ തവണ, ഡിവോഴ്‌സ് ആവശ്യപ്പെട്ടത് അവളാണ്, പത്ത് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഡിവോഴ്‌സായി' ജിഷിന്‍ മോഹന്‍
  • 'ഒടുവില്‍ അവസാനത്തിലേക്ക് എത്തി. പ്രണയവും തമാശകളും നിറഞ്ഞ ഏഴ് വര്‍ഷത്തെ ഒത്തൊരുമയ്ക്ക് ശേഷം ഞങ്ങള്‍ ക്ലൈമാക്സിലേക്ക് വരികയാണ്' സ്റ്റാര്‍ മാജിക്ക് അവസാനിച്ചെന്ന് ലക്ഷ്മി
  • 'ഞാന്‍ കിച്ചുവിന്റെ അമ്മയെ ബ്ലോക്ക് ചെയ്തു, പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുന്നത്' കൊല്ലം സുധിയുടെ ഭാര്യ രേണു പറയുന്നു
  • Most Read

    British Pathram Recommends