വാഷിംഗ്ടണ്‍: മെറ്റ ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആഡംബര വാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു വാച്ചിന് എന്താണ് ഇത്രയും വലിയ പ്രത്യേകത എന്ന് പലരും കരുതും. എന്നാല്‍ നിരവധി പ്രത്യേകത ഉള്ള ഒരു വാച്ചാണ് ഇത്.
കഴിഞ്ഞ ദിവസം അണിഞ്ഞ ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ചാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. വെറും 1.7 മില്ലീമീറ്റര്‍ മാത്രമാണ് ഇതിന്റെ കനം. അഞ്ച് കോടി രൂപയോളമാണ് വിലവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ റീലിലാണ് അദ്ദേഹം ഈ വാച്ച് ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ എഐ അപ്ഡേറ്റിനെ കുറിച്ചാണ് അദ്ദേഹം അതില്‍ സംസാരിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ ബുള്‍ഗറിയുടെ ഒക്ടോ ഫിനിസിമോ അള്‍ട്ര എസ്.ഒ.എസ്.സി. എന്ന വാച്ചാണ് സക്കര്‍ബര്‍ഗിന്റെ കൈവശമുള്ളത്. ഇത്തരം 20 വാച്ചുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. സമയത്തിലെ കൃത്യതയാണ് ഇതിന്റെ പ്രത്യേകത. ദിവസം 0.2 സെക്കന്‍ഡ് മാത്രമാണ് പിന്നിലായി പോകുക.
നേരത്തെ സുക്കര്‍ബര്‍ഗിന്റെ സ്വര്‍ണം പൂശിയ മാലയും ചര്‍ച്ചയായിരുന്നു. 425 ഡോളര്‍ വിപണി വിലയുള്ള ആറ് മില്ലീമീറ്റര്‍ നീളമുള്ള ക്യൂബന്‍ ചെയിന്‍ ലേലത്തില്‍ സ്വന്തമാക്കാനായി ആളുകള്‍ 40,000 ഡോളര്‍ വരെ മുടക്കാന്‍ തയ്യാറായി എത്തിയിരുന്നു. ഗോള്‍ഡ് വെര്‍മേയില്‍ ഉപയോഗിച്ചു ഒരുക്കിയതാണ് ഈ മാല. ശുദ്ധമായ വെള്ളിയില്‍ നിശ്ചിത കട്ടിയില്‍ സ്വര്‍ണം പൂശിയിരിക്കുകയാണ്.