18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത് >>> 'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക് >>> ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ >>> മലയാളി യുവാവ് മൃദുല്‍ കോമ്പാറയെ കാര്‍ ഇടിച്ച് തെറുപ്പിച്ചത് 9 അടി ഉയരത്തില്‍! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഡ്രൈവര്‍ മുങ്ങി; പരുക്കേറ്റ് കിടന്ന 35-കാരനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് വഴിയാത്രക്കാര്‍ >>> വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം, ചാക്ക് നിറയെ രണ്ട് ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊടുത്ത് ഭര്‍ത്താവ് >>>
Home >> USA
അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്: അധ്യാപിക അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് സ്‌കൂളിലെ തന്നെ കൗമാരക്കാരിയെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

Story Dated: 2024-12-17

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സ്‌കൂളില്‍ ആണ് വെടിവെപ്പ് ഉണ്ടയാത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

യുഎസ് സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ അബന്‍ഡന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്. അധ്യാപികയും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് പതിനേഴുകാരിയെന്ന് പൊലീസ് പറയുന്നു.

ക്ലാസിലിരിക്കുമ്പോഴാണ് കുട്ടി ടീച്ചര്‍ക്കും സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. അക്രമം നടത്തിയ വിദ്യാര്‍ഥിയെയും സംഭവ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാഡിസണ്‍ പൊലീസ് ചീഫ് ഷോണ്‍ ബാര്‍ണസ് പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എല്‍കെജി മുതല്‍ 12 വരെയുള്ള 400 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ 17 വയസുള്ള ഒരാള്‍ക്ക് നിയപരമായി തോക്ക് കൈവശം വെക്കാന്‍ അധികാരമില്ല. ഈ വര്ഷം യുഎസില്‍ 322 സ്‌കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ല്‍ 349 വെടിവെപ്പുകളാണുണ്ടായത്.

വിദ്യാര്‍ഥി ആക്രമണം നടത്താന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് സാക്ഷികളായ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യില്ലെന്ന് പൊലീസ് പറഞ്ഞു.


More Latest News

ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിള്‍, മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്

ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍. മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറക്കുന്നത്. ചില മാനേജ്‌മെന്റ് റോളുകള്‍ മാനേജ്‌മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും മറ്റൊരു ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. 2022 സെപ്റ്റംബറിലും ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലെ പിരിച്ചുവിടലുകള്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. അന്ന് 12,000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ഇത് ബാധിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഓപ്പണ്‍ എഐ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എഐ കമ്പനികള്‍ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി, സെര്‍ച്ച് പോലുള്ള മേഖലകളില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ജെമിനി മോഡല്‍ സീരീസ് ഇറക്കി ഈ മേഖലയില്‍ ശക്തമായ പ്രകടനം ഗൂഗിളും കാഴ്ചവെക്കുന്നുണ്ട്.

'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്

ടെക് ലോകത്ത് ഇപ്പോഴത്തെ വാര്‍ത്തകളില്‍ ഒന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞ ഒരു കാര്യം. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. ഈ അഭിപ്രായം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയായിരുന്നു. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും ഇത് ഒട്ടും ആകര്‍ഷകമല്ലെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. ട്രെന്‍ഡിംഗ് വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത്. ഇത് കാലഹരണപ്പെട്ടുവെന്നാണ് ഇപ്പോഴ് പലരുടേയും അഭിപ്രായം. ബ്രേക്കിംഗ് ന്യൂസുകളോ വൈറല്‍ ട്രെന്‍ഡുകളോ പ്രധാന ചര്‍ച്ചകളോ എന്തും ആകട്ടെ ഹാഷ്ടാഗിന്റെ സഹായമില്ലാതെ എക്സിന്റെ അല്‍ഗോരിതങ്ങള്‍ക്ക് ഉള്ളടക്കം ഓര്‍ഗാനിക് ആയി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. അതിനാല്‍ തന്നെ ഹാഷ്ടാഗ് അനാവശ്യമായ ഒരു ബാധ്യതയാണ് ഇപ്പോള്‍ ട്വീറ്റുകളിലെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍.

ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ബര്‍ലിന്‍: ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബ് എന്നാണ് പേരെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആഭ്യന്തര മന്ത്രി നാന്‍സി ഫെസറും ശനിയാഴ്ച മാഗ്ഡെബര്‍ഗ് സന്ദര്‍ശിച്ചു.

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം, ചാക്ക് നിറയെ രണ്ട് ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊടുത്ത് ഭര്‍ത്താവ്

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശമായി ചാക്ക് നിറയെ നാണയങ്ങള്‍ നല്‍കിയ ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശി ആണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കോയമ്പത്തൂരിലെ അഡീഷണല്‍ കുടുംബ കോടതിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ആണ് ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കുകയും ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് നാണയങ്ങള്‍ ചാക്കിലാക്കി കോള്‍ ടാക്‌സി ഉടമയായ ഇയാള്‍ കോടതിയിലെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ 37 -കാരനായ ഇയാള്‍ കോടതി മുറിയില്‍ നിന്നും ചാക്കിലാക്കിയ നാണയങ്ങളുമായി തിരികെ തന്റെ വാഹനത്തിന് അരികിലേക്ക് വരുന്നത് കാണാം. കോടതി നിര്‍ദ്ദേശിച്ച 2 ലക്ഷം രൂപയില്‍ 80,000 രൂപയാണ് ഇയാള്‍ നാണയങ്ങളായി കോടതിയില്‍ കൊണ്ടുവന്നത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളും നോട്ടുകളും ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇയാളുടെ പ്രവൃത്തിയില്‍ കോടതി അസംതൃപ്തി പ്രകടിപ്പിക്കുകയും പണം നോട്ടുകളായി നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ പിന്നീട് നാണയങ്ങള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ നല്‍കി. ബാക്കി തുകയായ 1.2 ലക്ഷം രൂപ ഉടന്‍ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

32 വര്‍ഷമായി തുടങ്ങിയ ഒരു ഹോബി വളര്‍ന്ന് വളര്‍ന്ന് 160 കിലോ ഭാരമായി, വളരെ കൗതുകകരമായ റബര്‍ബാന്റ് ശേഖരണവുമായി 66കാരന്‍

പലര്‍ക്കും പലവിധത്തിലുള്ള ഹോബികള്‍ ഉണ്ടാകും. എന്നാല്‍ കൊച്ചി സ്വദേശിയായ 66 കാരന് കഴിഞ്ഞ 32 കൊല്ലമായി ഉള്ളത് വളരെ വിചിത്രമാണ് എന്നാല്‍ വളറെ കൗതുകം നിറഞ്ഞ ഹോബിയാണ്. ആലുവ മുപ്പത്തടം സ്വദേശി പി. കൃഷ്ണനാണ് വളരെ വെറൈറ്റിയായ കളക്ഷന്‍ ആരംഭിച്ചത്. 66 വയസ്സുകാരനാണ് കൃഷ്ണന്‍. കൗതുകത്തിന് ശേഖരിച്ച് തുടങ്ങിയതാണ് റബ്ബര്‍ ബാന്റ്. ഇപ്പോഴിതാ ആ റബര്‍ ബാന്‍ന്റകള്‍ കോര്‍ത്തുകെട്ടി മുന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാരന്‍ നിര്‍മ്മിച്ച പന്തിന് ഭാരം 160 കിലോ ആണ്. 32 വര്‍ഷത്തെ പരിശ്രമം ആണ് ഇത്. .1992ല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ ജോലി ലഭിച്ച് തിരുവനന്തപുരത്ത് എത്തിയതു മുതലാണ് കൃഷ്ണന്‍ റബര്‍ ബാന്‍ഡ് ശേഖരണവും പന്തുണ്ടാക്കലും തുടങ്ങിയത്. 15കിലോയെത്തിയപ്പോള്‍ പന്ത് ഓഫീസില്‍നിന്ന് വീട്ടിലേക്കു മാറ്റി. ശേഖരിക്കുന്ന റബര്‍ ബാന്‍ഡുകള്‍ വീട്ടിലേക്കു കൊണ്ടുവരും. 2018ല്‍ വിരമിക്കുംവരെ ഇത് തുടര്‍ന്നു. ഭാര്യ ഇന്ദുലേഖ, മക്കളായ യദുകൃഷ്ണന്‍, കൃഷ്ണേന്ദു, മരുമകന്‍ വിഷ്ണു എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. 90 കിലോ ഭാരമുള്ളപ്പോള്‍ കൃഷ്ണന്‍ പന്ത് ഒരു എക്സിബിഷനില്‍ വച്ചിരുന്നു. റബര്‍ ബാന്‍ഡുകള്‍ ആദ്യം കഴുകി അണുവിമുക്തമാക്കും. വെയിലത്തുവച്ച് ഉണക്കി ചങ്ങലപോലെ കൂട്ടിക്കെട്ടും. ഇത് പിന്നീട് പന്തിലുള്ള റബര്‍ ബാന്‍ഡുമായി ചേര്‍ത്ത് ചുറ്റിക്കെട്ടും.

Other News in this category

  • ബെംഗളൂരു നഗരത്തില്‍ ഇനി പത്ത് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കും, പുതിയ നീക്കവുമായി ഒല, 'ഒല ഡാഷ്' വഴി ഇനി ഭക്ഷണം വീട്ടിലെത്തും
  • 'അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് തുടര്‍ന്നാല്‍ തിരിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലും അതേ നാണയത്തില്‍ നികുതി ചുമത്തും' മുന്നറിയിപ്പുമായി ഡൊണള്‍ഡ് ട്രംപ്
  • യുഎസില്‍ വാഹനപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു, അപകടം നടന്നയുടന്‍ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
  • ശരിക്കും ടിക്ടോക്കിന് അമേരിക്കയില്‍ പിടി വീഴുന്നു, നിലവിലെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഈ ആപ് ഒഴിവാക്കണമെന്നാണ് ആവശ്യം
  • പതിനേഴുകാരന്റെ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിച്ചു, രക്ഷിതാക്കളെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ച് ചാറ്റ്ബോട്ട്, ഞെട്ടിക്കുന്ന സംഭവം യുഎസില്‍
  • 'ഭാര്യ മരിച്ചതിനു ശേഷം എത്രനാള്‍ കഴിഞ്ഞ് വിവാഹം കഴിക്കാം, ഭാര്യ മരിച്ചാല്‍ കടങ്ങള്‍ എന്തുചെയ്യും', ഭാര്യയുടെ തിരോധാനത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം
  • ഭക്ഷണമുണ്ടാക്കുമ്പോഴും തുമ്മല്‍ പലപ്പോഴും ഭക്ഷണത്തിലേക്കും തെറിച്ചുഴുന്നു, ഇതിനെ ചൊല്ലിയുള്ള വഴക്ക് ഒടുവില്‍ എത്തിയത് കൊലപാതകത്തില്‍, സംഭവം യുഎസില്‍
  • മുന്‍ നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ്, പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി
  • ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി, സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷ
  • സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് ബൈഡന്‍
  • Most Read

    British Pathram Recommends