മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രാര്‍ത്ഥനാ യോഗ അസോസിയേഷന്റെ യൂണിറ്റ് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസ് നിര്‍വ്വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സേപ്പാനൂസിന്റെ അനുവാദത്തോടുകൂടി ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചര്‍ച്ച് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഇടവക വികാരി ഫാദര്‍ നിതിന്‍ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു.
പ്രസ്തുത യോഗത്തില്‍ പ്രാര്‍ത്ഥനാ യോഗ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിലും ഇതുപോലെ യൂണിറ്റ് തല പ്രവര്‍ത്തനം എത്രയും വേഗം നടത്തപ്പെടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ ഇടവക യൂണിറ്റ് സെക്രട്ടറി ജേക്കബ് മുരിങ്ങയില്‍ ഏവര്‍ക്കും സ്വാഗതം അര്‍പ്പിക്കുകയും അതോടൊപ്പം ഇടവക തലത്തില്‍ പ്രാര്‍ത്ഥനാ യോഗ യൂണിറ്റിന്റെ നല്ല പ്രവര്‍ത്തന വശങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു.
ഭദ്രാസന പ്രാര്‍ത്ഥനാ യോഗ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വില്‍സണ്‍ ജോര്‍ജ് പ്രാര്‍ത്ഥനാ യോഗ അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയംഗം സോജി മാത്യു ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം ഇടവക ട്രസ്റ്റി ജേക്കബ് മാത്യുവും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
പ്രസ്തുത യോഗത്തില്‍ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എന്‍ എം തോമസ്, സിസാന്‍ ചാക്കോ, ബൈജു ഡാനിയേല്‍, ബിജു കൊച്ചുണ്ണി, സജി ജേക്കബ്, ജോസ് പണിക്കര്‍, ടലിശ ജോണ്‍ എന്നിവരുടെ സാന്നിധ്യവും മീറ്റിംഗിന് വളരെ അനുഗ്രഹമായി തീര്‍ന്നു. പ്രസ്തുത മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും ഇടവക സെക്രട്ടറി ജോര്‍ജ് ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. യോഗ അവസാനം ഇടവക വികാരി ഫാദര്‍ നിതിന്‍ പ്രസാദ് കോശിയുടെയും ഫാദര്‍ മാത്യൂസ് കുര്യാക്കോസിന്റെയും നേതൃത്വത്തില്‍ ആശിര്‍വാദത്തോടുകൂടി യോഗം അവസാനിച്ചു.