ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടനും ശോഭനയും ഒന്നിക്കുന്ന ചിത്രം 'തുടരെ'യുടെ പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകളില്‍ കണ്ട നാടന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണാം എന്ന് ഉറപ്പ് നല്‍കുന്നതാണ് പുതിയ പോസ്റ്റര്‍. മോഹന്‍ലാല്‍ തന്നെയാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
വളരെ സിമ്പിള്‍ ആയി കൂടെയുള്ളവര്‍ക്കൊപ്പം ചിരിച്ചു നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മറ്റ് ഡ്രൈവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ടാക്സി സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ഷണ്മുഖമാണ് പുറത്തെത്തിയ പോസ്റ്ററില്‍. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷമാണ് തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി തുടരും സംവിധാനം ചെയ്യുന്നത്.
പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.