റെക്സം രൂപതയിലെ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുര്‍ബാന ഈമാസം 29ന് ഞായറാഴ്ച 2.30ന് റെക്സം സെന്റ് മേരിസ് കതീ ഡ്രലില്‍ നടത്തപെടുന്നു. ഞായറാഴ്ച 2.30-നു നടക്കുന്ന പാട്ടുകുര്‍ബാനക്കു റെക്സം രൂപതയിലുള്ള എല്ലാ മലയാളി അച്ചന്‍മാരും പങ്കെടുക്കുന്നതും കുര്‍ബാനക്ക് ഫാദര്‍ ജോണ്‍സണ്‍ കാട്ടിപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മ്മകാനാകും. കുര്‍ബാന മദ്ധ്യേ റെക്സം രൂപതാ ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കുന്നതുമാണ്. കുര്‍ബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാഴ്ച സര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മലയാളം പാട്ടുകുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥന ശുശ്രൂഷകളിലും രൂപതയിലുള്ള മറ്റു കുര്‍ബാന സെന്ററുകളില്‍ നിന്നും അയല്‍ ഇടവകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്നതാണ്. കുര്‍ബാനക്ക് ശേഷം പള്ളി ഹാളില്‍ ക്രിസ്തുമസ് കേക്ക് മുറിക്കല്‍, കേക്ക് വൈന്‍ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ക്രിസ്മസ് പാട്ടുകുര്‍ബാനയിലും പുതുവത്സര പ്രാര്‍ത്ഥനകളിലും പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും പുതു വത്സരത്തെ പ്രാര്‍ത്ഥനാ പൂര്‍വം വരവേല്‍ക്കുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സെന്റ് മേരീസ് കത്തീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ കാര്‍പാര്‍ക്ക് ഫ്രീ പാര്‍ക്കിങ് ആണ്. പാര്‍ക്ക് ചെയ്ത ശേഷം കാര്‍ നമ്പര്‍ പള്ളിയുടെ ഉള്ളിലുള്ള കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യേണ്ടതാണ്.
പള്ളിയുടെ വിലാസം
St Mary's Cathedral,
Regent St,
Wrexham,
LL11 1RB