ടിക് ടോക് യു.എസില്‍ നിരോധനച്ചത് ശരിവെച്ച് കോടതി എത്തിയിരുന്നു. എന്നാല്‍ ഈ വിലക്കിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ടിക് ടോക്ക്.
17 കോടി ഉപയോക്താക്കളുള്ള യു.എസിലെ മാര്‍ക്കറ്റ് നഷ്ടപ്പെട്ടാല്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് അറിയാവുന്ന യുഎസ് അതിനെ മറികടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. നിയമം നടപ്പിലാകുന്നതോടെ ജനുവരി 19ന് മുമ്പ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം എന്നന്നേക്കുമായി ഉപേക്ഷിച്ച് ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വില്‍ക്കണം. എങ്കില്‍ മാത്രമേ ടിക് ടോക്കിന് തുടര്‍ന്നും യു.എസില്‍ പ്രവര്‍ത്തിക്കാനാകൂ. അതിന് സാധിച്ചില്ലെങ്കില്‍ യു.എസില്‍ നിരോധനത്തിന് വിധേയമായി സേവനം അവസാനിപ്പിക്കണം. നേരത്തെ നിയമം തടയണമെന്നാവശ്യപ്പെട്ട് കീഴ്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.
അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ടിക് ടോക്കിന് വിലക്കിടുന്ന നിയമം പാസാക്കിയത്. 18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ ബാസാക്കിയത്. പ്രസിഡന്റ് ബൈഡന്‍ ഇതില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചാണ് ടിക് ടോക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. യു.എസില്‍ നിന്നുള്ള ടിക് ടോക് ഉപയോക്താക്കളുടെ സംഘവും നിരോധനം ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിയില്‍ എത്തിയിരുന്നു.