ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഹനീഫ് അദെനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ ബുക്കിഗില്‍ 130Kക്ക് മുകളിലാണ് ഇതുവരെ ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റര്‍ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത് എന്നതും വാര്‍ത്തകളില്‍ ഇടം നേടിയ വിഷയമാണ്. ബുക്കിംഗ് ഓപ്പണ്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. ട്രാക്കിങ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ക്കോയുടെ പ്രീ സെയില്‍സ് കളക്ഷന്‍ ഒരു കോടിയ്ക്ക് മേല്‍ വന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി 'മാര്‍ക്കോ' മാറും. മാളികപ്പുറത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് മാര്‍ക്കോ തിരുത്തി കുറിച്ചത്. ചിത്രത്തിന്റെ സെന്‍സറിങ് ഘടകങ്ങളും വാര്‍ത്തകളില്‍ വളരെ ചര്‍ച്ചയാണ്. രണ്ടു മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാര്‍ക്കോ സിനിമയുടെ ദൈര്‍ഘ്യം.
നിരവധി ആക്ഷന്‍ സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും വയലന്‍സിന് പ്രാധാന്യം നല്‍കി ഒരു മാസ്സീവ്-വയലന്‍സ് ചിത്രം എത്തുന്നത് ആദ്യമായാണ്. വയലന്‍സ് എലമെന്റ് കൂടുതലുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഹനീഫ് അദേനി ചിത്രം 'മിഖായേല്‍'ല്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം 'മാര്‍ക്കോ ജൂനിയര്‍'നെ ഫോക്കസ് ചെയ്‌തൊരുങ്ങുന്ന സ്പിന്‍ ഓഫാണിത്. വില്ലനെയും വില്ലന്റെ വില്ലത്തരങ്ങളും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണാണ്.100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷന്‍ രംഗങ്ങളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് 'മാര്‍ക്കോ'.
ചിത്രത്തിന്റെ ടീസറിനും ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ മില്യണിലധികം കാഴ്ചക്കാരാണ് യൂ ട്യുബില്‍ കണ്ടത്. 'കെ.ജി.എഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്. ചിത്രത്തിന്റെതായ് പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തപ്പോഴേ ഗംഭീര റെസ്‌പോണ്‍സ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മാര്‍ക്കോയുടെ ടീസര്‍ റീക്രീഷന്‍ വിഡിയോകള്‍ യൂട്യൂബില്‍ വന്‍ വൈറലാണ്.
ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
എക്‌സിക്യൂറിറ്റിവ് പ്രൊഡ്യൂസര്‍: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാര്‍, ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂര്‍, ഓഡിയോഗ്രഫി: എം.ആര്‍. രാജകൃഷ്ണന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ, സൗണ്ട് ഡിസൈന്‍: കിഷന്‍, വി എഫ് എക്‌സ്: 3 ഡോര്‍സ്, സ്റ്റീല്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.