മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. ഇപ്പോഴിതാ പേളി ഒരു ചിത്രം പങ്കുവെച്ച് ആരാധകരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ്. പേളിയുടെ രണ്ട് മക്കളെയും എടുത്ത് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
തന്റെ കുഞ്ഞുങ്ങളെ ഏറെ വാത്സല്യത്തോടെയും കരുതലോടെയും നയന്‍താര ലാളിക്കുന്നത് കണ്ടപ്പോള്‍ അത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയായി പോയി എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് പേര്‍ളി ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നത്. പേളിയും നയന്‍താരയും ഒപ്പം പേളിയുടെ രണ്ടുമക്കളുമാണ് ചിത്രങ്ങളിലുള്ളത്.
'നയന്‍താര, നമ്മുടെ കാലത്തെ യഥാര്‍ഥ നക്ഷത്രം. ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളെ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയതും അവര്‍ എന്റെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുന്നതും കണ്ടപ്പോള്‍ അത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു എനിക്ക്. ചില നിമിഷങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കും. നയന്‍താര എന്റെ കുഞ്ഞുങ്ങളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും സമയം ചെലവഴിച്ചത് ഞാന്‍ എന്നെന്നേക്കും എന്റെ നെഞ്ചില്‍ ചേര്‍ത്തുവയ്ക്കുന്ന വിലപ്പെട്ട ഓര്‍മ്മകളായിരിക്കും.
ആരാധകരുടെ മനസ്സില്‍ യഥാര്‍ഥ രാജ്ഞിയായ ശക്തിയുടെ പര്യായമായ നയന്‍താര അതേസമയം തന്നെ എല്ലാവരോടും ഏറെ സ്‌നേഹത്തോടും കരുതലോടും പെരുമാറുന്ന ഊഷ്മളമായ സ്‌നേഹത്തിന്റെ ഉറവിടമാണ്. അവര്‍ എല്ലാവര്‍ക്കും ശരിക്കും പ്രചോദനം തന്നെയാണ്. ഈ സുന്ദരമായ ആത്മാവിനും പോകുന്നിടത്തെല്ലാം അവര്‍ പകരുന്ന സ്‌നേഹത്തിനും നന്ദി. നിങ്ങളുടെ അതിശയകരമായ വ്യക്തിത്വത്തിനും ഞങ്ങള്‍ക്കായി ചെലവഴിച്ച നിമിഷങ്ങള്‍ക്കും നന്ദി.' പേര്‍ളി കുറിപ്പിലൂടെ വ്യക്തമാക്കി.