സോഷ്യല്‍ മീഡിയയില്‍ 'ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്സ്' എന്ന പേരിന് തുടക്കം കുറിച്ചത് ബേസില്‍ ജോസഫ് ആണ്. പിന്നാലെ സുരാജും ഇതിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ നടന് മമ്മൂട്ടിയുടെ വീഡിയോയും വൈറലായി. ഇപ്പോഴിതാ അതുപോലെ സ്വന്തം ചിത്രവുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരഡി.
ഷെയ്ക്ക് ഹാന്‍ഡ് നല്കാന് കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥയ്ക്ക് ആരാധകര്‍ തന്നെ നല്കിയ പേരാണ് ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്സ്. ഇതിലേക്കാണ് പിഷാരഡിയും ചേര്‍ന്നിരിക്കുന്നത്. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജിനൊപ്പം കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ബേസിലും എത്തിയപ്പോഴായിരുന്നു ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്സിന് ബേസില്‍ തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്സിലേക്ക് സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശന്, അക്ഷയ് കുമാര്‍, മമ്മൂട്ടി തുടങ്ങിയവരും അംഗങ്ങളായി. ഇപ്പോഴിതാ, 'ഷെയ്ക്ക് ഹാന്‍ഡ്' യൂണിവേഴ്സില് താനും അംഗമാണെന്ന് സ്വയംപ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുകയാണ് രമേഷ് പിഷാരടി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേദിയില്‍ തനിക്കു സംഭവിച്ച അബദ്ധത്തിന്റെ ചിത്രമാണ് പിഷാരടി ഷെയര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്ക്കുമ്പോള് സമാനമായ ചമ്മല് നേരിട്ട, അധികമാരും ശ്രദ്ധിക്കാതെ പോയ ആ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ താരം 'കൈ നീട്ടി ആകാശത്തെത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം.' പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതൊന്നും കൂടാതെ ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്സിലെ സ്ത്രീ സാന്നിധ്യം ഉയര്‍ത്താന്‍ പിഷാരടി തന്നെ കുത്തിപൊക്കിയ ഡയാന ഹമീദിന്റെ ഒരു വീഡിയോയും ഇന്‍സ്റ്റാഗ്രാമിലൂടെ പിഷാരടി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ രസകരമായ കമെന്റുമായി എത്തിയിരിക്കുന്നതും. കൈ നീട്ടി ചമ്മിപ്പോയ എല്ലാ താരങ്ങളെയും പോസ്റ്റില്‍ പിഷാരടി മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.